city-gold-ad-for-blogger

ഉപ്പു വെള്ള പ്രശ്‌നം: വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് വന്‍ ബഹുജന മാര്‍ച്ച്

കാസര്‍കോട്: (www.kasargodvartha.com 03.05.2014) ഉപ്പു വെള്ള പ്രശ്‌നം രൂക്ഷമായതോടെ വിവിധ ബഹുജന സംഘടനകള്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കാസര്‍കോട് പീപ്പിള്‍സ് ഫോറം, റസിഡന്റ്‌സ് അസോസിയേഷന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ചേമ്പര്‍ ഓഫ് കോമേഴ്‌സ്, റോട്ടറി ക്ലബ്, ജേസീസ് വിവിധ ക്ലബുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് മാര്‍ച്ച് നടത്തിയത്. ബഹുജന മാര്‍ച്ച് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പാദൂര്‍ കുഞ്ഞാമു ഹാജി, സി.എച്ച് കുഞ്ഞമ്പു, അഡ്വ.കെ. ശ്രീകാന്ത്, കെ.സോമന്‍, നൈമുന്നിസ എന്നിവര്‍ സംസാരിച്ചു.

ഇതേ പ്രശ്‌നം ഉന്നയിച്ച് കൊണ്ട് ഐ.എന്‍.എല്‍ നിയോജക മണ്ഡലം കമ്മിറ്റിയും വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മൊയിതീന്‍ കുഞ്ഞി കളനാട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

കുടിക്കാനായി ഉപ്പു വെള്ളം ഉപയോഗിക്കരുതെന്ന് കലക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ വാട്ടര്‍ അതോറിറ്റി ഉപ്പു വെളളം വിതരണം തന്നെ നിര്‍ത്തിവെച്ചതിനാല്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. കുടിക്കാന്‍ അല്ലാതെ മറ്റു ആവശ്യങ്ങള്‍ക്കായി ഉപ്പു വെള്ളം ഉപയോഗിക്കുന്ന ജനങ്ങള്‍ വെള്ളം കിട്ടാത്തതിനാല്‍ ദുരിതത്തിലാണ്.


ഉപ്പു വെള്ള പ്രശ്‌നം: വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് വന്‍ ബഹുജന മാര്‍ച്ച്

ഉപ്പു വെള്ള പ്രശ്‌നം: വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് വന്‍ ബഹുജന മാര്‍ച്ച്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ചെന്നൈ ഇരട്ട സ്‌ഫോടനം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു

Keywords: Kasaragod, Salt Water, Water Authority, Office, March, Kasaragod Peoples Forum, Inaugurate, Collector, Peoples, 


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia