ദാഹജലത്തിന് ജനങ്ങള്‍ നെട്ടോട്ടമോടുന്നു; കാസര്‍കോട് നഗരത്തില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത് ഉപ്പുവെള്ളം
Apr 12, 2017, 10:57 IST
കാസര്‍കോട്: (www.kasargodvartha.com 12.04.2017) കൊടുംവരള്‍ച്ചമൂലം ദാഹജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ കാസര്‍കോട് നഗരത്തില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത് ഉപ്പുവെള്ളം. ബാവിക്കര തടയണ പദ്ധതി ഇനിയും യാഥാര്‍ഥ്യമാകാത്തതിനാല്‍ കടലില്‍ നിന്നും പുഴകളിലും മറ്റു ജലാശയങ്ങളിലും ഉപ്പുവെള്ളം കയറുന്നതിനാല്‍ കുടിവെള്ളത്തിലും ഉപ്പുരസം കലരുകയാണ്.
കാലങ്ങളായി ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടില്‍ നിന്നും കാസര്‍കോട്ടുകാര്‍ക്ക് ഇനിയും മോചനമുണ്ടാകുന്നില്ല. കാസര്‍കോട് ജനറല്‍ ആശുപത്രി കാന്റീനില്‍ നിന്നും കുടിക്കുന്ന ചായക്ക് പോലും ഉപ്പുരസമാണ്.ഒരു മനുഷ്യസ്‌നേഹി സൗജന്യമായി കുടിവെള്ളവിതരണം നടത്തുന്നതിനാല്‍ രോഗികള്‍ക്ക് ഉപ്പുവെള്ളം കുടിക്കേണ്ടിവരുന്നില്ല.നഗരത്തിലെ എല്ലാഭാഗങ്ങളിലും ഉപ്പുവെള്ളമാണ് വിതരണത്തിനെത്തുന്നത്.

വേറെ മാര്‍ഗമില്ലാത്തതിനാല്‍ പലരും ഉപ്പുവെള്ളം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഉപ്പുവെള്ളത്തിന് ഇനിയെങ്കിലും പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ പൊതുവായ ആവശ്യം.