റെയില്‍വെ സ്റ്റേഷന്‍ ടീ സ്റ്റാളില്‍ ചായയ്ക്കും ഉപ്പുരസം; വാക്കുതര്‍ക്കം പതിവാകുന്നു
Apr 28, 2016, 23:59 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2016) കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ ടീ സ്റ്റാളില്‍ ചായയ്ക്കും ഉപ്പുരസം. ഓവര്‍ ബ്രിഡ്ജിന് സമീപത്തെ ടീ സ്റ്റാളിലും തൊട്ടടുത്ത മറ്റൊരു ടീസ്റ്റാളിലും നല്‍കുന്ന ചായയ്ക്കാണ് ഉപ്പുരസം ഉള്ളത്.
കഴിഞ്ഞ ദിവസം തളങ്കര പള്ളിക്കാലിലെ പള്ളി ഉദ്ഘാടനവുമായി ബന്ധപ്പെട്ട ശ്രമദാനപ്രവര്‍ത്തനം നടത്തിയ ശേഷം ചായ കുടിക്കാന്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയ യുവാക്കള്‍ ഉപ്പുചായ നല്‍കിയതിനെ ചോദ്യം ചെയ്തപ്പോള്‍ മുനിസിപ്പാലിറ്റി നല്‍കുന്ന വെള്ളം കൊണ്ടാണ് തങ്ങള്‍ ചായ ഉണ്ടാക്കുന്നത് എന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ തങ്ങള്‍ ഈ ചായ കുടിക്കാറില്ലെന്ന് ഉടമ തന്നെ പറഞ്ഞതോടെ യുവാക്കള്‍ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു.
നാട്ടുകാരെ മുഴുവന്‍ ഉപ്പുരസം കലര്‍ന്ന ചായ കുടുപ്പിച്ച് ഉടമ വീട്ടില്‍ നിന്ന് നല്ല ചായ കുടിക്കുന്നു എന്ന് പറഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. അതേസമയം തൊട്ടടുത്ത സ്റ്റേഷന്‍ കാന്റീനില്‍ നല്ല വെള്ളം ഉപയോഗിച്ചാണ് ചായ ഉണ്ടാക്കുന്നത്.
Keywords: Railway station, Kasaragod, Salt-water, Thalangara, Pallikkal, Masjid, Inauguration, Tea stall, Municipality, Youth.