സല്‍സബീലിന്റെ സഹജീവീ സ്‌നേഹം ലോകത്തിന് മാതൃക
Mar 19, 2013, 19:40 IST
കാസര്‍കോട്: തൃശൂര്‍ കിരാലൂരിലെ സല്‍സബീല്‍ ഗ്രീന്‍സ് സ്‌കൂളിലെ ഹാഷിം രിഫാഹി എന്ന മുന്നാം ക്ലാസുകാരന്‍ കഴിഞ്ഞദിവസം സ്‌കൂളിലെത്തിയത് എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതതനായ കൊച്ചുകുട്ടിയുടെ പത്രത്തില്‍വന്ന ചിത്രവുമായിട്ടായിരുന്നു. സ്‌കൂളിന്റെ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ച ആ ചിത്രം ഇന്റര്‍വെല്‍ സമയത്ത് സൈനബാ ടീച്ചര്‍ മറ്റുകുട്ടികള്‍ക്കെല്ലാം പരിചയപ്പെടുത്തിക്കൊടുക്കുകയും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെകുറിച്ച് വിവരിച്ചുകൊടുക്കുകയും ചെയ്തു.
ഉച്ചനേരത്ത് അഞ്ചാംക്ലാസിലെ കുട്ടികള്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുകയും ശ്രീലക്ഷ്മി, ഇസ്മ എന്നീകുട്ടികളുടെ നേതൃത്വത്തില്‍ എല്ലാ ക്ലാസിലും പോയി സംഭാവനചോദിക്കുകയും ചെയ്തു. രണ്ടുദിവസംകൊണ്ട് നൂറോളംകുട്ടികളില്‍ നിന്ന് പിരിഞ്ഞുകിട്ടിയത് 11,741 രൂപ. കാസര്‍കോട്ടെ സമരപന്തലിലെത്തി കുട്ടികള്‍ ഈതുക കൈമാറുമ്പോള്‍ അതിന് ഒരു കോടിരൂപയുടെ മാറ്റുണ്ടായിരുന്നു.
ചൊവ്വാഴ്ച കാലത്ത് സമരപന്തലിലെത്തിയ കുട്ടികള്‍ പകല്‍മുഴുവന്‍ ഉപവാസം അനുഷ്ഠിക്കുകയും സത്യാഗ്രഹിക്ക് അഭിവാദ്യം അര്‍പിക്കുകയും ചെയ്തു. വൈകുന്നേരം മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഗ്രോവാസുവില്‍ നിന്ന് നാരങ്ങാനീര് സ്വീകരിച്ച് കുട്ടികള്‍ അവരുടെ ഉപവാസം അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴാണ് അവരുടെ ടീച്ചര്‍പറയുന്നത്, 'ബുധനാഴ്ച രാവിലെതന്നെ കുട്ടികള്‍ക്ക് സ്‌കൂളിലെത്തണം. ബുധനാഴ്ച അവര്‍ക്ക് പബ്ലിക് പരീക്ഷ എഴുതാനുള്ളതാണ്'. കുട്ടികളുടെ അന്യാദൃശമായ ഈമാതൃക ലോകത്തിന് തന്നെ ഒരുപാഠമായി തീരുമെന്ന് കൂടിനിന്നവരെല്ലാം അഭിപ്രായപ്പെടുകയുംചെയ്തു.
Keywords: Salsabeel Greens School, Student, Endosulfan, News Paper, News, Notice Board, Thrissure, Kasaragod, Hunker Strike, Exam, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.