city-gold-ad-for-blogger

വസ്ത്രാലയ ജീവനക്കാരനെ കാണാതായി

നീലേശ്വരം: (www.kasargodvartha.com 31/03/2015) വസ്ത്രാലയ ജീവനക്കാരനെ കാണാതായി. നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിന് സമീപത്തെ ബാലകൃഷ്ണന്‍ - തങ്കമണി ദമ്പതികളുടെ മകന്‍ വിനൂപിനെ (26) യാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.

നീലേശ്വരം നഗരത്തിലെ ഒരു വസ്ത്ര സ്ഥാപനത്തില്‍ ജീവനക്കാരനായ വിനൂപ് കഴിഞ്ഞ ദിവസം പതിവു പോലെ ജോലിക്ക് പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബാലകൃഷ്ണന്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി.

വിനൂപ് നേരത്തെ ഗള്‍ഫിലും മുംബൈയിലുമായി ജോലിചെയ്തിരുന്നു.

വസ്ത്രാലയ ജീവനക്കാരനെ കാണാതായി ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Nileshwaram, Kasaragod, Kanhangad, Missing, Shop, Police, Complaint, Vinoop. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia