city-gold-ad-for-blogger

വിരമിച്ച ഉദ്യോഗസ്ഥയുടെ അവസാന ശമ്പള ബില്ല് തടഞ്ഞുവെച്ചു; പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധം

പടന്നക്കാട്: (www.kasargodvartha.com 18.04.2018) നെഹ്‌റു കോളേജിലെ വിരമിച്ച ഉദ്യോഗസ്ഥയുടെ അവസാന ശമ്പള ബില്ല് തടഞ്ഞുവെച്ചതില്‍ പ്രതിഷേധവുമായി സ്ത്രീയും മക്കളും കുടുംബവും പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തി. മാര്‍ച്ച് 31ന് വിരമിച്ച ലാബ് അസിസ്റ്റന്റായിരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട വനിതാ ജീവനക്കാരി ഒഴിഞ്ഞവളപ്പിലെ കെ സതിയും കുടുംബവുമാണ് ബുധനാഴ്ച രാവിലെ ഒരു മണിക്കൂറോളം നെഹ്‌റു കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. സതിക്കൊപ്പം മകള്‍ സജിത, ചെറുമക്കളായ സനോജ്, സഞ്ജന എന്നിവരുമാണ് പ്രതിഷേധിക്കാനെത്തിയത്.

സതിക്ക് പുറമെ വിരമിച്ച രണ്ട് അധ്യാപകരുടെ ശമ്പള ബില്ലും അന്യായമായി തടഞ്ഞുവെച്ചിട്ടുണ്ടത്രെ. 2018 ഫെബ്രുവരി 28ന് സര്‍വീസില്‍നിന്ന് വിരമിച്ച സതിയുടെ അവസാന മാസശമ്പളത്തിന്റെ ഫയല്‍ ഒരുമാസംമുമ്പ് തന്നെ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍നിന്ന് ഒപ്പിട്ട് കോളേജിലേക്ക് അയച്ചിരുന്നു. പിറ്റേന്ന് തന്നെ ഇത് ട്രഷറിയില്‍ ഹാജരാക്കേണ്ടതായിരുന്നുവെങ്കിലും മാസം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെയും ഇതിന് തയ്യാറായിട്ടില്ല. അവസാനമാസ ശമ്പളം ലഭിച്ചാല്‍ മാത്രമേ സതിക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ.

സതിയും കുടുംബവും ഒഴിഞ്ഞവളപ്പിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. ശമ്പളം കിട്ടാത്തതിനാല്‍ വാടക നല്‍കാനാവാതെ കുടിയിറക്ക് ഭീഷണിയും നേരിടുന്നുണ്ട്. 2017 ആഗസ്തുവരെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം കൃത്യമായി ലഭിച്ചിരുന്നു. ഫെബ്രുവരിയിലെ ശമ്പളം അധ്യാപകര്‍ക്ക് ലഭിച്ചത് മാര്‍ച്ച് 25നാണ്. വിഷു ആഘോഷത്തിന്റെ ഭാഗമായി മാര്‍ച്ചിലെ ശമ്പളം ഏപ്രില്‍ അഞ്ചിനകം ലഭിക്കേണ്ടതായിരുന്നുവെങ്കിലും ഇതും സെക്ഷന്‍ ക്ലര്‍ക്കിന്റെയും പ്രിന്‍സിപ്പലിന്റെയും അനാസ്ഥ കാരണം വൈകിയാണ് ലഭിച്ചത്.

അക്കാദമിക് കാര്യങ്ങളില്‍ മാത്രം ഇടപെടേണ്ട പ്രിന്‍സിപ്പല്‍ ഭരണകാര്യങ്ങളിലും അനധികൃതമായി കൈകടത്തുന്നതായി ജീവനക്കാര്‍ പറയുന്നു.

വിരമിച്ച ഉദ്യോഗസ്ഥയുടെ അവസാന ശമ്പള ബില്ല് തടഞ്ഞുവെച്ചു; പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Padannakad, Protest, Nehru-college, Salary, Protest Principal room, Salary bill blocked; Protest in front of Principal's room.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia