പുത്രവിയോഗത്തിലും സലാം നീതിക്കായി പോരാടുന്നു
Jan 29, 2012, 12:46 IST
ആരിക്കാടി: മകന്‍ നഷ്ടപ്പെട്ടതിന്റെ വേദനയ്ക്കിടയിലും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ആരിക്കാടി കടവത്തെ മത്സ്യത്തൊഴിലാളിയായ അബ്ദുസലാം. സലാമിന്റെ ഏക ആശ്രയമായിരുന്ന മുഹമ്മദ് റാഫിയും മംഗലാപുരം വിമാന ദുരന്തത്തിനിരയായി.
സലാമിപ്പോള്‍ വിശ്രമമില്ലാതെ ഓടുകയാണ്. രണ്ട് മക്കള്‍ വിദ്യാര്‍ത്ഥികളാണ്. ഇവരുടെ പഠിത്തം. കല്ല്യാണപ്രായമെത്തിയ മകളെ നല്ലവരനെ കണ്ടെത്തി കെട്ടിച്ചു വിടണം. ഭാര്യയും മക്കളുമടങ്ങിയ കുടുംബത്തെ പോറ്റണം. പിന്നെ കേസിന്റെ പിറകെപോകണം. ഇതിനെല്ലാം നിര്‍ദ്ധനനായ സലാം പാടുപെടുകയാണ്. സലാം കടം കയറി വിഷമിക്കുകയാണ്. ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള പോരാട്ടത്തിലാണ് സലാം.
നീതിക്കായി സലാം ഹൈക്കോടതിയെ സമീപിച്ചു. ഇപ്പോള്‍ അര്‍ഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
സലാമിന്റെ കുടുംബത്തിനും മറ്റെല്ലാവര്‍ക്കുമെന്നപോലെ വിമാനദുരന്തം നടന്നതിന്റെ ദിവസങ്ങള്‍ക്കകം ലഭിച്ച 15 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. അന്തിമ നഷ്ടപരിഹാരം അര്‍ഹമായ രീതിയില്‍ ലഭിക്കണം. അതിനായുള്ള നിയമ പോരാട്ടം തുടരും. പരമോന്നത നീതിപീഠം കൈവിടില്ല എന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
ബി.പി.എല്‍ കാര്‍ഡുണ്ടെങ്കില്‍ എയര്‍ ഇന്ത്യ സൗജന്യ വിമാന ടിക്കറ്റ് നല്‍കുമോ?

Keywords: Mangalore air crash, Salam fights for law, Kasaragod,