city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സായ്‌റാം ഗോപാലകൃഷ്ണ ഭട്ട് പാവങ്ങള്‍ക്ക് ഉഴിഞ്ഞു വെച്ച ജീവിതത്തിന്റെ ഉടമ: മന്ത്രി ഇ ചന്ദ്രശേഖരന്‍

ബദിയഡുക്ക: (www.kasargodvartha.com 16.08.2016) ജാതി - മത ചിന്തക്കള്‍ക്കതീതമായൊന്നും ചിന്തിക്കാതെ പട്ടിണി പാവങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച സ്പടികം പോലുള്ള മനസിന്റെ ഉടമയും, നാടിന്റെ പുരോഗതിക്ക് വേണ്ടി സര്‍ക്കാരിനെയോ മറ്റു സംഘടനകളെയോ ആശ്രയിക്കാതെ ജീവിത കാലമത്രയും ഉഴിഞ്ഞ മഹനാണ് സായ്‌റാം ഗോപാലകൃഷ്ണ ഭട്ടെന്നും, ജീവിത കാലം മുഴുവന്‍ നാടിനെ സേവിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അന്തിയുറങ്ങാന്‍ കിടപ്പാടമില്ലാത്തവരെ കണ്ടെത്തി ബേള കിളിംഗാറിലെ സായ്‌റാം ഭട്ട് നിര്‍മിച്ചു നല്‍കുന്ന 238-ാമത്തെ വീടിന്റെ താക്കോല്‍ കൊളത്തൂറിലെ ശാന്ത കുമാരിക്കും 239 -ാമത്തെ വീടിന്റെ താക്കോല്‍ നീര്‍ച്ചാലിലെ ഗോപാലകൃഷ്ണനും കൈമാറികൊണ്ട് കിളിംഗാര്‍ സായി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങില്‍ സായ് റാം ഭട്ടിന്റെ കുടുംബംഗങ്ങള്‍ നിര്‍ധന കുടുംബത്തില്‍പ്പെട്ട യുവതികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സൗജന്യമായി നല്‍കുന്ന എട്ട് തയ്യല്‍ മെഷീനുകള്‍ വാങ്ങുന്നതിനുള്ള ചെക്ക് മന്ത്രി വിതരണം ചെയ്തു. ഇതിനകംതന്നെ 835പേര്‍ക്ക് തയ്യല്‍ മെഷീന്‍ നല്‍കി കഴിഞ്ഞുവെന്നു കെ എന്‍ കൃഷ്ണ ഭട്ട് പറഞ്ഞു. എന്‍ എ നെല്ലികുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ പ്രതിനിധികളായ ഗോവിന്ദന്‍ പള്ളിക്കാപ്പ്, എം സഞ്ചീവ ഷെട്ടി, ബി ജഗനാഥ ഷെട്ടി, എം കൃഷ്ണന്‍, കേശവ പ്രസാദ് നാണി ഹിത്തിലു, മാഹിന്‍ കേളോട്ട്, ഖാദര്‍ മാന്യ, പഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണ ഭട്ട്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യം പ്രസാദ് മാന്യ, സായ്‌റാം ഗോപാലകൃഷ്ണ ഭട്ട് ചടങ്ങില്‍ സംബന്ധിച്ചു.

സായ്‌റാം ഗോപാലകൃഷ്ണ ഭട്ട് പാവങ്ങള്‍ക്ക് ഉഴിഞ്ഞു വെച്ച ജീവിതത്തിന്റെ ഉടമ: മന്ത്രി ഇ ചന്ദ്രശേഖരന്‍


Keywords : Badiyadukka, House, Minister, Inauguration, Kasaragod, Minister E Chandrashekaran, Sairam Gopalakrishna Bhat.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia