Achievement | മത്സരിച്ച 3 ഇനങ്ങളിലും മിന്നും വിജയവുമായി സയനാ മീത്തൽ; 'കുരിപ്പുകാലം' കവിത തകർത്തു
Nov 29, 2024, 00:48 IST
KasargodVartha Photo
● മാപ്പിളപ്പാട്ടും ലളിതഗാനവും ഉൾപ്പെടെ മൂന്ന് മത്സരങ്ങളിലും വിജയിച്ചു.
● ഹൈസ്‌കൂൾ വിഭാഗം മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
ഉദിനൂർ: (KasargodVartha) മത്സരിച്ച മൂന്ന് ഇനങ്ങളിലും മിന്നും വിജയവുമായി സയനാ മീത്തൽ. ബാലഗോപാലൻ കാഞ്ഞങ്ങാടിൻ്റെ 'കുരിപ്പുകാലം' കവിത ചൊല്ലി ഹൈസ്‌കൂൾ വിഭാഗം മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
മത്സരിച്ച മാപ്പിളപ്പാട്ട്, ലളിതഗാന മത്സരത്തിലും എ ഗ്രേഡ് നേടി മിന്നും വിജയം സ്വന്തമാക്കിയിരുന്നു. പ്രവാസിയായിരുന്ന മഹേന്ദ്രൻ - പടന്ന എം ആർ വൊകേഷണൽ ഹയർ സെകൻഡറി സ്കൂളിലെ ഓഫീസ് ഉദ്യോഗസ്ഥയായ പി കെ ഷൈജ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
ചിത്രകല, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, ക്വിസ് തുടങ്ങി എല്ലാ മത്സരങ്ങളിലും പങ്കെടുക്കാറുണ്ടെന്ന് സയന കാസർകോട് വാർത്തയോട് പറഞ്ഞു.
#SainaMeethal #StudentAchievement #Kurippukaalam #KeralaTalent #PoetryRecitation #ArtisticVictory