പോലീസ് സേനയ്ക്ക് അഭിമാനമായി കാക്കിക്കുള്ളിലെ നീന്തല്‍ താരം
Feb 22, 2013, 19:11 IST
കുമ്പള: പിറകെ ഒന്നായി നിരവധി നേട്ടങ്ങള്‍ കൊയ്‌തെടുത്ത കാക്കിക്കുള്ളിലെ നീന്തല്‍താരം പോലീസ് സേനയ്ക്ക് അഭിമാനമായി. കുമ്പള പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ജനമൈത്രി പോലീസ് ബീറ്റ് ഓഫീസറുമായ എം.പി.ടി സെയ്ഫുദ്ദീനാണ് നീന്തല്‍ രംഗത്ത് നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായത്. ഭോപ്പാലില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒമ്പതാമത് ദേശീയ മാസ്റ്റര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണപതക്കം നേടിയ സെയ്ഫുദ്ദീന്‍ നീന്തല്‍ രംഗത്ത് നേട്ടങ്ങളാണ് കൈവരിച്ചത്.
50 മീറ്റര്‍ ബാക്കസ്ട്രാക്ക്, 50 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ, ഫ്രീസ്റ്റയില്‍ റിലേ എന്നിവയിലും ദേശീയ തലത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ഇതിനു പുറമെ 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ വെള്ളിയും 100 മീറ്റര്‍ ബാക്ക് സ്ട്രാക്കില്‍ വെങ്കലവും നേടിയിട്ടുണ്ട്.
2008-ല്‍ ആസ്‌ട്രേലിയയിലെ ഫെര്‍ക്കിംഗില്‍ നടന്ന പന്ത്രണ്ടാം ഫിന ലോകമാസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സെയ്ഫുദ്ദീന് അമ്പത് മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ പത്താം സ്ഥാനം ലഭിച്ചിരുന്നു.
2009-ല്‍ സിഡ്‌നി ഒളിംപിക്‌സ് പാര്‍ക്കില്‍ നടന്ന സിഡ്‌നി വേള്‍ഡ് മാസ്റ്റര്‍ ഗെയിംസില്‍ ആസ്‌ട്രേലിയയില്‍ നാഷണല്‍ ടീമില്‍ പങ്കെടുത്ത് 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും 50 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ മത്സരത്തിലും എട്ടാം സ്ഥാനം ലഭിച്ചിരുന്നു. കേരള അക്വാറ്റിക് അസോസിയ്ഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
1996 ല്‍ പോലീസ് സേനയില്‍ എത്തിയ സെയ്ഫുദ്ദീന് 2008ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്. നീലേശ്വരം സ്വദേശിയായ സെയ്ഫുദ്ദീന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കുമ്പള പോലീസ് സ്‌റ്റേഷനിലാണ് സേവനമനുഷ്ടിക്കുന്നത്.

Keywords: Police, Swimming, Competition, Winner, Gold coin, Kasaragod, Kumbala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold New.