സൈഫുദ്ദീന്റെ ചികിത്സയ്ക്ക് കോണ്‍ട്രാക്ടേഴ്‌സ് കൂട്ടായ്മ 10 ലക്ഷം നല്‍കും; ഇനിയും 18 ലക്ഷം വേണം
Oct 3, 2016, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 03/10/2016) കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ആശുപത്രിയില്‍ കഴിയുന്ന ബേവിഞ്ച കെട്ടുംകല്ലിലെ സൈഫുദ്ദീന്റെ ചികിത്സയ്ക്ക് കോണ്‍ട്രാക്ടേര്‍സ് കൂട്ടായ്മ 10 ലക്ഷം രൂപ നല്‍കുമെന്ന് കൂട്ടായ്മ ചെയര്‍മാന്‍ ചട്ടഞ്ചാലിലെ ഷരീഫ് പട്ടുവത്തില്‍ അറിയിച്ചു. 30 ലക്ഷം രൂപയാണ് സൈഫുദ്ദീന്റെ ചികിത്സയ്ക്കായി വേണ്ടത്. ഗള്‍ഫില്‍ നിന്നും നാട്ടില്‍ നിന്നുമായി നിരവധി പേര്‍ സഹായ വാഗ്ദാനവുമായി രംഗത്ത് വന്നിട്ടുണ്ട്.
തിങ്കളാഴ്ച വരെ ബാങ്ക് വഴി 1,67,000 രൂപ ലഭിച്ചിട്ടുണ്ടെന്ന് ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി കടവത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒരു ലക്ഷം രൂപ ഉദാരമതികള്‍ നേരിട്ട് ചികിത്സാ സഹായ കമ്മിറ്റിയെ ഏല്‍പിച്ചിട്ടുണ്ട്. ഇതില്‍ നിന്നും സൈഫുദ്ദീന്റെ ഡയാലിസിസിനായി 60,000 രൂപ നല്‍കിയിട്ടുണ്ട്. മംഗളൂരുവിലെ ആശുപത്രിയില്‍ ഡയാലിസിസിനായി പ്രവേശിപ്പിച്ച സൈഫുദ്ദീനെ ഞായറാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മാറ്റിയത്. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകും.
ആല്‍പോര്‍ട്ട് സിന്‍ഡ്രോം എന്ന അസുഖമാണ് സൈഫുദ്ദീന്‍ എന്ന 22 കാരനെ പിടികൂടിയിരിക്കുന്നത്. കിഡ്‌നി മാറ്റി വെക്കല്‍ മാത്രമാണ് ഈ രോഗത്തിനുള്ള പ്രതിവിധി. സൈഫുദ്ദീന്റെ ചികിത്സാ സഹായം സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത അടക്കമുള്ള മാധ്യമങ്ങള്‍ നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്ന് നിരവധി അഭ്യുദയകാംക്ഷികള്‍ സഹായം നല്‍കാനായി മുന്നോട്ട് വന്നിട്ടുള്ളത്. ഏതാനും വാട്ട്‌സ് ആപ്പ് കൂട്ടായ്മകളും മറ്റും ഫണ്ട് ശേഖരിച്ചു വരുന്നുണ്ട്.
ചികിത്സാ തുക മുഴുവനായി സ്വരൂപിക്കാന്‍ കഴിഞ്ഞാല്‍ ഈ മാസം തന്നെ സൈഫുദ്ദീനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ സാധിക്കും. അതിന് ഉദാരമതികളുടെ സഹായം ഇനിയും ആവശ്യമുണ്ട്.
Related News: രണ്ട് സഹോദരങ്ങളുടെ ജീവനെടുത്ത അസുഖത്തിന് മുന്നില്‍ സൈഫുദ്ദീനും നിസ്സഹായന്‍; ചികിത്സയ്ക്ക് വേണ്ടത് 30 ലക്ഷം, നാട് ഒരുമിക്കുന്നു
Keywords : Kasaragod, Bevinja, Youth, Treatment, Hospital, Saifudheen, Contractors, Saifuddeen needs 18 Lac more.