ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ 'രാവോര്‍മ്മ' കാസര്‍കോട് സാഹിത്യവേദി ചര്‍ച്ച നടത്തി
Sep 19, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 19.09.2016) പ്രശസ്ത കവി ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ 'രാവോര്‍മ്മ' എന്ന കവിതാ സമാഹാരത്തെക്കുറിച്ച് കാസര്‍കോട് സാഹിത്യവേദി ചര്‍ച്ച നടത്തി. ദിവാകരന്റെ കവിതകള്‍ പി. കുഞ്ഞിരാമന്‍ നായരുടെതടക്കമുള്ള പഴയ കാല്‍പനിക കവിതാ പാരമ്പര്യത്തെ പിന്‍തുടരുന്നവും പഴമയുടെ ഒരു മ്യൂസിയം പോലെ ഗൃഹാതുരത്വമുണര്‍ത്തുന്നതുമാണെന്ന് ചര്‍ച്ചയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്ന കെ.വി മണികണ്ഠദാസ് അഭിപ്രായപ്പെട്ടു.
കവി ദിവാകരന്‍ വിഷ്ണുമംഗലം തന്റെ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് കവിതകള്‍ അവതരിപ്പിച്ചു. ചെറുപ്പം മുതലുള്ള ഒക്ടോബര്‍ മാസങ്ങളിലെ ഉബൈദ് ദിനാചരണങ്ങള്‍ കവി എന്ന നിലയിലുള്ള വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യ വേദി വൈസ് പ്രസിഡണ്ടും കവിയുമായ പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ ചര്‍ച്ച നയിച്ചു.
വി വി പ്രഭാകരന്‍, പന്മനാഭന്‍ ബ്ലാത്തൂര്‍, എരിയാല്‍ അബ്ദുല്ല, അഷ്‌റഫലി ചേരങ്കൈ, സി എല്‍ അബ്ബാസ്, വേണു കണ്ണന്‍, കെ എച്ച് മുഹമ്മദ്, എ എസ് മുഹമ്മദ് കുഞ്ഞി, റഹീം ചൂരി, ഇബ്രാഹിം അങ്കോല, അനില്‍ കുമാര്‍ ചട്ടഞ്ചാല്‍, എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഷഫീഖ് നസറുല്ല, അഹമ്മദലി കുമ്പള, എം പി ജില്‍ ജില്‍, സാന്‍ മാവില, റാഫി ഐഡിയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സാഹിത്യ വേദി സെക്രട്ടറി ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Book, Poem, Sahithya Vedi, Pushpakaran Bendichal, Sahithya vedi Book debate conducted