'സഹായി' പരിശീലനം സമാപിച്ചു
Apr 20, 2012, 09:00 IST
കാസര്‍കോട്: ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ബഡ്‌സ് സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ ഈ മേഖലയിലെ പുനരധിവാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി ആലംപാടി കരുണ സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്നു വന്ന 'സഹായി' പരിശീലന പരിപാടി സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.കെ.സോമന്‍ അധ്യക്ഷത വഹിച്ചു.എ.ഡി.എം എച്ച്.ദിനേശന്‍, ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കദീജ മുഹമ്മദ്, എന്‍.പി.ആര്‍.പി.ഡി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.നസീം, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദു സലാം, പാരന്റ്‌സ് അസോസിയേഷന്‍ മെമ്പര്‍ വിജയന്‍, സാമൂഹ്യക്ഷേമ ഓഫീസര്‍ എച്ച്.ബാബു, ടി.കെ.ചിത്ര എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Training Class