city-gold-ad-for-blogger

സഹസ്ര ചണ്ഡികാ മഹാ യാഗം 27ന് തുടങ്ങും

സഹസ്ര ചണ്ഡികാ മഹാ യാഗം 27ന് തുടങ്ങും

കാസര്‍കോട്: കൊണ്ടേവൂര്‍ ശ്രീ നിത്യാനന്ദ യോഗാശ്രമത്തില്‍ സഹസ്ര ചണ്ഡികാ മഹാ യാഗം 27 മുതല്‍ മാര്‍ച്ച് ആറ് വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീ യോഗാനന്ദ സരസ്വതി സ്വാമിയുടെ സാന്നിധ്യത്തില്‍ കമലാ ദേവീ പ്രസാദ ആസ്രണ്ണ, ശിവരൂരു വേദവ്യാസ തന്ത്രികള്‍ എന്നിവര്‍ യാഗത്തിന് കാര്‍മികത്വം വഹിക്കും.

27ന് രാവിലെ 8.30ന് സന്യാസിമാരുടെ ആഗമനത്തോടെയാണ് പ്രാരംഭം. വൈകിട്ട് കലവറ ഘോഷയാത്ര നടക്കും. 28ന് വിവിധ താന്ത്രിക കര്‍മങ്ങളും ആചാര്യന്മാക്ക് വരവേല്‍പ്പും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും ചടങ്ങുകള്‍ തുടരും. എല്ലാ ദിവസങ്ങളിലും രാത്രി സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ ഗോപാല്‍ എം.ബന്തിയോട്, ഡോ. ജയപ്രകാശ് നാരായണ തൊട്ടത്തോടി, കൃഷ്ണ ശിവ കൃപ, സുരേഷ് ഷെട്ടി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Photo: Shrikanth Kasargod

Keywords:  Kasaragod, Kerala, Press meet, Temple fest, Kondevoor Sree Nithyananda Yogashramam, Suresh Shetty, Gopalk M. Bandiyod, Dr. Jayaprakash Narayana Thattethody

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia