city-gold-ad-for-blogger

മല്‍സ്യബന്ധന പ്രതിസന്ധി: മണ്ണെണ ക്ഷാമം ഉടന്‍ പരിഹരിക്കണം: സാഗര സംസ്‌കൃതി സംരക്ഷണ സമിതി

കീഴൂര്‍: (www.kasargodvartha.com 25/10/2016) മല്‍സ്യഫെഡ് വഴിയുള്ള വെള്ള മണ്ണെണ വിതരണത്തില്‍ നേരിട്ട സ്തംഭനം അധികൃതരുടെ കുറ്റകരമായ അനാസ്ഥയും അപ്രായോഗിക നിബന്ധനകളുടെയും പരിണിതിയാണെന്ന് സാഗര സംസ്‌കൃതി സംരക്ഷണ സമിതി കാസര്‍കോട് ജില്ല കണ്‍വീനര്‍ പ്രതാപ് തയ്യല്‍ ജോയിന്റ് കണ്‍വീനര്‍ കെ എസ്സ് സാലി കീഴൂര്‍ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

മണ്ണെണ ക്ഷാമം മൂലം ഭൂരിഭാഗം മല്‍സ്യബന്ധന വള്ളങ്ങളും കടലില്‍ ഇറക്കാന്‍ സാധിക്കാതെ മല്‍സ്യതൊഴിലാളികള്‍ വറുതിയില്‍ കഴിയുകയാണ്. ഇതിനിടയില്‍ ഓക്ക്ഷന്‍ പാര്‍ട്ടിസിപ്പേഷന്‍ റജിസ്ട്രറില്‍ (APR) പേര് ഉള്ളവര്‍ക്ക് മാത്രം ഗിയര്‍ സ്‌പോട്ട് സബ്‌സിഡി അനുവദിച്ചാല്‍ മതിയെന്ന മല്‍സ്യഫെഡിന്റെ അപക്വമായ മറ്റൊരു തീരുമാനവും, തീരദ്ദേശത്ത് വിഭാഗിയതയ്ക്ക് വിത്തിടുവാനേ സഹായിക്കുകയുള്ളു.

വിനാമി ഇടപാടുകള്‍ അവസാനിപ്പിക്കാനാണ് ഇത്തരം തീരുമാനമെന്നാണ് അധികൃതരുടെ ഭാഷ്യം. അര്‍ദ്ദ പട്ടിണിക്കാരായ പരമ്പരാഗത മല്‍സ്യതൊഴിലാളികളില്‍ വിനാമിയെ തേടുന്നത് അപഹാസ്യമാണ്. ഇത്തരം തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് ഈ മേഘലയിലെ തൊഴിലാളി സംഘടനകളെയെങ്കിലും വിശ്വാസത്തിലെടുക്കേണ്ടതായിരുന്നുവെന്നും വെള്ളമണ്ണെണയ്ക്ക് സ്‌പോട്ട് സബ്‌സിഡി നല്‍കാനുള്ള നടപടി അടിയന്തിരമായി കൈകൊള്ളണമെന്നും നേതാക്കള്‍ തുടര്‍ന്ന് പറഞ്ഞു.

സപ്ലൈ ഓഫിസ് വഴിയുള്ള നീല മണ്ണെണ വിതരണത്തില്‍ അവ്യക്തതയുണ്ടാക്കി കാലതാമസം വരുത്തി ഒടുവില്‍ 40% മണ്ണെണ, പെര്‍മിറ്റില്‍ കുറവ് വരുത്തി അനുവദിച്ചു കൊണ്ട് ബന്ധപ്പെട്ടവര്‍ കരിചന്തക്കാരുമായി നടത്തിയ ഒത്തുകളിയായിരുന്നു കൃത്രിമ മണെന്നണ ക്ഷാമം. ഇതു വഴി പൊതു വിപണിയില്‍ മണ്ണെണയ്ക്ക് 75-80 രൂപ വരെ വില ഉയരാന്‍ ഇടയാക്കിയെന്നും ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി മേഴ്‌സി കുട്ടിയമ്മയ്ക്ക് കൊടുത്ത നിവേധനത്തില്‍ പ്രതാവ് തയ്യിലും കെ എസ്സ് സാലിയും വ്യക്തമാക്കി.

മല്‍സ്യബന്ധന പ്രതിസന്ധി: മണ്ണെണ ക്ഷാമം ഉടന്‍ പരിഹരിക്കണം: സാഗര സംസ്‌കൃതി സംരക്ഷണ സമിതി

Keywords : Kasaragod, Kerala, Kizhur, Kerosene oil, Boating, Fishing, Authority, Convener, Prathap Thayyal, Joint Convener, KS Sali, APR, Spot subsidy, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia