സഫിയ വധക്കേസ്: സാക്ഷികള്‍ ഹാജരായില്ല, വിസ്താരം ജൂണ്‍ 1 ലേക്ക് മാറ്റി
May 26, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2015) പ്രമാദമായ സഫിയ വധക്കേസില്‍ സാക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വിസ്താരം ജൂണ്‍ ഒന്നിലേക്ക് മാറ്റി. രണ്ടു പേരെയാണ് പുതുതായി സാക്ഷികളായി വിസ്തരിക്കുന്നത്. സഫിയ വധം സംബന്ധിച്ച് നിര്‍ണായക വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇതിന്റെ സത്യാവസ്ഥയറിയാന്‍ കാസര്‍കോട്ടെ ഒരു പത്രത്തിന്റെ പബ്ലിഷറായ സുഹറയും അന്നത്തെ ആദൂര്‍ സി.ഐ.യായിരുന്ന ഇപ്പോഴത്തെ ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി. ദാമോദരനെയും സാക്ഷിയായി വിസ്തരിക്കാന്‍ പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യപ്രകാരം കോടതി തീരുമാനിച്ചത്. സുഹറ അസുഖംമൂലം ഹാജരാകാനാവില്ലെന്നും സി.ഐ.ദാമോദരന്‍ വിദേശത്താണെന്നും ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സാക്ഷി വിസ്താരം ജൂണ്‍ ഒന്നിലേക്ക് മാറ്റിയത്.
ഒന്നാംപ്രതിയായ ഹംസ, മൂന്നാംപ്രതിയായ മൈമുന, അഞ്ചാംപ്രതിയായ ഗോപാലകൃഷ്ണന്‍ എന്നിവരാണ് സാക്ഷിപ്പട്ടിക സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പുനര്‍വിസ്താരം പൂര്‍ത്തിയായതോടെ 37 സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായിരുന്നു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സെഷന്‍സ് ജഡ്ജിന്റെ പ്രതികളെ ചോദ്യം ചെയ്യലും കഴിഞ്ഞിരുന്നു. അഞ്ചുപ്രതികളും കുറ്റം നിഷേധിക്കുകയാണ് ചെയ്തത്.
2006ലാണ് മടിക്കേരി അയ്യങ്കേരിയിലെ മൊയ്തു - ആഇശ ദമ്പതികളുടെ മകള്‍ സഫിയയെ (14) കൊലപ്പെടുത്തിയ ശേഷം ഗോവയിലെ കനാലില്‍ കുഴിച്ചുമൂടിയത്. അയ്യങ്കേരിയിലെ വീട്ടില്‍ നിന്നും ഹംസയുടെ വീട്ടിലേക്ക് ജോലിക്കായി കൊണ്ടുവന്ന സഫിയയെ പിന്നീട് ഗോവയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഗോവയിലെ ഫ്‌ളാറ്റില്‍ അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന സഫിയയുടെ ദേഹത്ത് ചൂട് വെള്ളം തെറിച്ചുവീഴുകയും ഇതേ തുടര്‍ന്ന് ദേഹമാസകലം പൊള്ളലേറ്റ് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ മരിച്ചുവെന്ന് കരുതി ഹംസയും ഭാര്യ മൈമൂനയും കത്തികൊണ്ട് ശരീരം കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് അടുത്തുള്ള കനാലില്‍ കുഴിച്ചുമൂടുകയും ചെയ്തുവെന്നാണ് കേസ്.
Keywords: Kasaragod, Kerala, court, Murder-case, Safia Murder, Plastic Cover, Witnesses.
Advertisement: