സഫിയ വധം: വിചാരണ തുടരുന്നു, 2 സാക്ഷികളെ ഒഴിവാക്കി
Jan 14, 2015, 15:46 IST
കാസര്‍കോട്: (www.kasargodvartha.com 14/01/2015) കുടക് അയ്യങ്കേരി സ്വദേശിനിയായ സഫിയ (14)യെ ഗോവയില്‍ വെച്ചു മൃഗീയമായി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുന്നു. സഫിയയുടെ മാതാപിതാക്കളായ മൊയ്തു, ആയിഷ, ഏതാനും സാക്ഷികള്‍ എന്നിവരെ ഇതിനകം വിസ്തരിച്ചു. രണ്ടു സാക്ഷികളെ വിസ്താരത്തില്‍ നിന്നു ഒഴിവാക്കി.
ഒമ്പതാം സാക്ഷി ചെങ്കള ഉക്രംപാടിയിലെ താഹിറ, പത്താം സാക്ഷി ചെങ്കളയിലെ ഹാരിസ് എന്നിവരെയാണ് ഒഴിവാക്കിയത്. ഇരുവരും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായിരുന്നു. കൊലപാതകത്തെ കുറിച്ചു തങ്ങള്‍ക്കു നാട്ടില്‍ പറഞ്ഞു കേട്ട അറിവല്ലാതെ മറ്റൊന്നും അറിയില്ലെന്നു ഇവര്‍ കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണു ഇരുവരെയും സാക്ഷി സ്ഥാനത്തു നിന്നു ഒഴിവാക്കിയത്.
പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ.സി. ഹംസയാണ് കേസിലെ മുഖ്യപ്രതി. കുടകില്‍ നിന്നു കുട്ടിയെ നോക്കാനായി സഫിയയെ മാസ്തിക്കുണ്ടിലെ വീട്ടിലെത്തിച്ച ഹംസ, സഫിയയെ പിന്നീടു ഗോവയിലെ തന്റെ ഫഌറ്റിലേക്കു കൊണ്ടു പോവുകയും അവിടെ വെച്ചു ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി ഗോവയിലെ അണക്കെട്ടു സ്ഥലത്തു ജെ.സി.ബി. ഉപയോഗിച്ചു കുഴിച്ചുമൂടിയെന്നാണ് കേസ്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.വി.സന്തോഷാണ് കേസ് അന്വേഷിച്ചു കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.

Keywords: Witness, Murder, Kasaragod, Kerala, Safia Murder Case, Court, Killed, Safiya murder case: trail continues.