പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ക്ക് സഫിയ വിധി പാഠമാകണം: ജഡ്ജി
Jul 16, 2015, 17:05 IST
കാസര്‍കോട്: (www.kasargodvartha.com 16/07/2015) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ക്ക് സഫിയ കേസിലെ വിധി പാഠമാകണമെന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് എം.കെ. ശക്തിധരന്‍ അഭിപ്രായപ്പെട്ടു. സഫിയ കേസില്‍ ഒന്നാം പ്രതി ഹംസയ്ക്കും മൂന്നാം പ്രതി മൈമൂനയ്ക്കും നാലാം പ്രതി അബ്ദുല്ലയ്ക്കും ശിക്ഷ വിധിച്ചുകൊണ്ടുള്ള വിധി പ്രസ്താവത്തിലാണ് ജഡ്ജ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളില്‍ പലപ്പോഴും ഒരു തുമ്പുമുണ്ടാകാറില്ലെന്നും കോടതി സഫിയ കേസ് വിധി പറഞ്ഞുകൊണ്ട് ചൂണ്ടിക്കാട്ടി.
സഫിയ കേസ് തെളിയിക്കുന്നതില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.വി. സന്തോഷ് പ്രകടിപ്പിച്ച സൂക്ഷ്മമായ അന്വേഷണത്തെ കോടതി പ്രകീര്‍ത്തിച്ചു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ ശാസ്ത്രീയമായി 99 ശതമാനവും തെളിയിച്ച പോലീസ് സര്‍ജ്ജന്‍ ഡോ. ഷേര്‍ളി വാസുവിനെയും തിരുവനന്തപുരം ഫോറന്‍സിക് ഡിപാര്‍ട്ട്‌മെന്റിലെ ജോയിന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍, ചെന്നൈയിലെ ഡി.എന്‍.എ ടെസ്റ്റ് നടത്തിയ ഡോ. ലക്ഷ്മി ബാലസുബ്രഹ്മണ്യന്‍ എന്നിവരും കോടതിയുടെ പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങി.
നിഗൂഡതകള്‍ നിറഞ്ഞ ഈ കേസ് തെളിയിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും സഹകരിച്ച സഫിയയുടെ പിതാവ് കുടക് അയ്യങ്കേരിയിലെ മൊയ്തു, മാതാവ് ആഇശ എന്നിവരെയും കോടതി പ്രശംസിച്ചു. സഫിയ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഒന്നാംപ്രതിക്ക് വധശിക്ഷ കോടതി നല്‍കിയത്.

Related News:
സഫിയ വധം: ഡി.വൈ.എസ്.പി. സന്തോഷിനും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂറിനും കോടതിയുടെ അഭിനന്ദനം
സഫിയ വധം: ഒന്നാംപ്രതി ഹംസയ്ക്ക് വധശിക്ഷ; മൈമൂനയ്ക്ക് 3 വര്‍ഷം വെറും തടവ്, അബ്ദുല്ലയ്ക്ക് 3 വര്‍ഷം കഠിന തടവ്
സഫിയ വധം: വിധി പ്രഖ്യാപിക്കുന്നത് മാറ്റിയത് സാങ്കേതിക തകരാര്‍ മൂലം
സഫിയ വധം: ശിക്ഷ നല്‍കുന്നതിനുള്ള വാദം പൂര്‍ത്തിയായി; വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി
ഹംസയ്ക്ക് തൂക്കുകയറോ ജീവപര്യന്തമോ? മൈമൂനയ്ക്ക് പരമാവധി 7 വര്‍ഷം തടവ് ലഭിക്കാം
സഫിയ വധം: ഹംസയും ഭാര്യയും കുറ്റക്കാര്‍; എ.എസ്.ഐ. ഗോപാലകൃഷ്ണനേയും ഇടനിലക്കാരനേയും വെറുതെവിട്ടു
സഫിയ കേസിന്റെ നാള്‍വഴികള്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Court, Judge, M.K. Shakthidaran, Kasaragod, Kerala, Murder, Murder-case, Safia murder case, Accused, Hamza, Advertisement Baby Camp
Advertisement: