കരിപ്പൂരില്‍ 13 ലക്ഷത്തിന്റെ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി പിടിയില്‍
Nov 26, 2015, 09:56 IST
കരിപ്പൂര്‍: (www.kasargodvartha.com 26/11/2015) കരിപ്പൂര്‍ വിമാനത്താവളത്തില്‍ 13 ലക്ഷം രൂപ വിലമതിക്കുന്ന ആറര കിലോ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി പിടിയിലായി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ നിസാര്‍ കെ. അഹ് മദാണ് (40) കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്.
ഇയാളുടെ രജിസ്‌ട്രേഡ് ബാഗില്‍ നിന്നുമാണ് കുങ്കുമപ്പൂവ് കണ്ടെത്തിയത്. വിപണിയില്‍ ഏറെ ഡിമാന്‍ഡുള്ള ഇറാനിയന്‍ കുങ്കുമപ്പൂവാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇയാളുടെ രജിസ്‌ട്രേഡ് ബാഗില്‍ നിന്നുമാണ് കുങ്കുമപ്പൂവ് കണ്ടെത്തിയത്. വിപണിയില്‍ ഏറെ ഡിമാന്‍ഡുള്ള ഇറാനിയന്‍ കുങ്കുമപ്പൂവാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Keywords : Kozhikode, Airport, Kasaragod, Karipur, Nisar K Ahmed, Saffron, Saffron seized worth 13 Lakh.