Event | ബഹുജന മുന്നേറ്റമായി സഫറേ സഅദിയ്യ; മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ആവേശ തുടക്കം
● സഫറേ സഅദിയ്യ ജില്ലയിലെ മൂന്ന് മേഖലകളിലായി നടക്കുന്നു.
● സമുന്നത നേതൃത്വം നേരിട്ട് പങ്കെടുക്കുന്ന ഈ സംഗമം പ്രവർത്തകരിലേക്ക് ഇറങ്ങി ചേരുന്നു.
● മുൻഗാമികളെ സ്മരിച്ചുകൊണ്ടുള്ള പ്രാർത്ഥനാ മജ്‌ലിസോടെയാണ് ഓരോ സംഗമവും. സമാപിക്കുന്നത്.
മഞ്ചേശ്വരം: (KasargodVartha) അടുത്ത മാസം നടക്കുന്ന ജാമിയ സഅദിയ്യ അറബിയ്യയുടെ അമ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സഫറേ സഅദിയ്യക്ക് ജില്ലയിൽ വലിയ സ്വീകാര്യത ലഭിച്ചു. ജില്ലയുടെ മൂന്ന് മേഖലഖലകളിലായി വിഭജിച്ച് നടത്തുന്ന ഈ സഫറേ, ജില്ലയിലെ 46 സർക്കിളുകളിലായി നാല് ദിവസം നീളുന്ന ആഘോഷമായി മാറുകയാണ്.
ഉത്തര, മധ്യ, ദക്ഷിണ മേഖലകളിലായി നടക്കുന്ന ഈ സംഗമങ്ങളിൽ സമുന്നത നേതൃത്വം നേരിട്ട് പങ്കെടുക്കുന്നതും പ്രത്യേകതയാണ്. സമുന്നത നേതൃത്വം പ്രവർത്തകരിലേക്ക് ഇറങ്ങി ചേരുന്ന ഈ സർക്കിൾ പര്യടനം സമ്മേളന പ്രചാരണ രംഗത്ത് പുതിയൊരു അധ്യായം തുറന്നിരിക്കുന്നു.
സമസ്തയുടെ മുന്നേറ്റങ്ങളോടൊപ്പം കൈകോർത്ത് സഅദിയ്യ നടത്തിയ അരനൂറ്റാണ്ടത്തെ ചരിത്രഗാഥകള്‍ പറഞ്ഞും പ്രസ്ഥാനിക ലക്ഷ്യങ്ങൾക്ക് പുതുശ്വാസം നൽകുകയും ചെയ്യുന്നതാണ് ഈ സഫറേ സഅദിയ്യ സംഗമങ്ങൾ. മുൻഗാമികളെ സ്മരിച്ചുകൊണ്ടുള്ള പ്രാർത്ഥനാ മജ്‌ലിസോടെയാണ് ഓരോ സംഗമവും സമാപിക്കുന്നത്. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നയിക്കുന്ന ഉത്തര മേഖലാ സഫറേ സഅദിയ്യ സയ്യിദ് അബ്ദുല്‍ റഹ് മാൻ ഷഹീര്‍ അല്‍ ബുഖാരി പതാക കൈമാറി മഞ്ചേശ്വരം മള്ഹറില്‍ നടന്ന സംഗമം സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി ഉദ്ഘാടനം ചെയ്തു.
പൊസോട്ട് തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. പ്രഥമ ദിവസം അല്‍ ബിശാറ, കോളിയൂര്‍പദവ്, മിയാപ്പദവ് എന്നിവിടങ്ങളില്‍ സംഗമം നടന്നു. വിവിധ കേന്ദ്രങ്ങളില്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മൂസല്‍ മദനി തലക്കി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, പാത്തൂര്‍ മുഹമ്മദ് സഖാഫി, മുഹമ്മദ് സഖാഫി തോക്കെ, ഹമീദ് സഖാഫി ബാക്കിമാര്‍, സകരിയ്യാ ഫൈസി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ഹസന്‍ സഅദി, അഡ്വ. ഹസന്‍കുഞ്ഞി, ബായാര്‍ സിദ്ദീഖ് സഖാഫി, ശാഫി സഅദി ഷിറിയ, അബ്ദുല്‍ ബാരി സഖാഫി പ്രസംഗിച്ചു.
സയ്യിദ് ഹസന്‍ അഹദല്‍ തങ്ങള്‍ നയിക്കുന്ന മധ്യ മേഖലാ സഫറേ സഅദിയ്യ മധൂര്‍ സര്‍ക്കിളിലെ ചെട്ടുംകുഴി മര്‍കസുസ്സാദയില്‍ നിന്നാണ് തുടങ്ങിയത്. മുന്നോടിയായി നടന്ന മാലിക് ദീനാര്‍ മഖാം സിയാറത്തിന് എസ് കെ കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. ഐ സി എഫ് നാഷണല്‍ സെക്രട്ടറി ഹമീദ് പരിപ്പ പതാക കൈമാറി മൂസല്‍ മദനി അധ്യക്ഷത വഹിച്ചു. ആദ്യ ദിവസം പെരിയടുക്ക മദ്രസ, കാസര്‍കോട് സമസ്ത സെന്റിനറി ഹാള്‍, ചെറുക്കള ആസാദ് ഹാള്‍ എന്നിവിടങ്ങളില്‍ സംഗമങ്ങള്‍ നടന്നു.
സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൊയ്തു സഅദി ചേരൂര്‍, സി എം എ ചേരൂര്‍, റസാഖ് സഖാഫി കോട്ടക്കുന്ന്, അഹ്മദ് സഅദി ചെങ്കള, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹമ്മദ്തു ടിപ്പു നഗര്‍, ശംസുദ്ദീന്‍ കോളിയാച്, സിറാദുദ്ദീന്‍ മൗലവി തളങ്കര, അബ്ദുല്‍ ഖാദിര്‍ ഹാജി മാന്യ, തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി നയിക്കുന്ന ദക്ഷിണ മേഖലാ സഫറേ സഅദിയ്യ കട്ടക്കാല്‍ മദ്രസ ഹാളില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. യാത്രാ മുന്നോടിയായി സഅദിയ്യയില്‍ നൂറുല്‍ ഉലമ മഖാം സിയാറത്തിന് ശേഷം സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് പതാക കൈമാറി.
പൂച്ചക്കാട് സുന്നി മദ്രസ, കുണിയ താജുല്‍ ഉലമ സെന്റര്‍, തെക്കില്‍ സുന്നി സെന്റര്‍ എന്നിവിടങ്ങളില്‍ ആദ്യ ദിവസം സംഗമം നടന്നു. മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, അശ്രഫ് കരിപ്പോടി, ഹസൈനാര്‍ സഖാഫി കുണിയ, സി പി അബ്ദുല്ല ഹാജി ചെരുമ്പ, ഷെറിന്‍ ഉദുമ, അബ്ദുല്‍ അസീസ് സൈനി, അലി പൂച്ചക്കാട്, ഖലീല്‍ മാക്കോട് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
രണ്ടാം ദിന പര്യടനം വെള്ളിയാഴ്ച ഉച്ചക്കു ശേഷം നാല് സോണുകളില്‍ നടക്കും. സയ്യിദ് ജലാല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ദക്ഷിണ മേഖലാ പ്രയാണം ഉച്ചക്ക് 2.30ന് കുണ്ടംകുഴി മദ്രസയിലും 4.30ന് പടുപ്പ് സുന്നി സെന്ററിലും 6.30ന് പാണത്തൂര്‍ ശുഹദാ സെന്ററിലും നടക്കും.
സയ്യിദ് ഹസന്‍ അഹദല്‍ തങ്ങളുടെ നേതൃത്വത്തില്‍ മധ്യ മേഖലാ സഫറേ സഅദിയ്യ ഉച്ചക്ക് രണ്ട് മണിക്ക് ബദിയടുക്ക ബാറടുക്ക ദാറുല്‍ ഇഹസാനില്‍ നിന്ന് തുടങ്ങി മൂന്നിന് ബെളിഞ്ച മഹബ്ബ, നാലിന് പള്ളക്കാനം, അഞ്ചിന് ബദിയചുക്ക ഫത്ഹ് മസ്ജിദ് എന്നിവിടങ്ഹളിലെ സ്വീകരണ ശേഷം നെല്ലിക്കട്ട മുഹിമ്മാത്ത് റാശിദിയ്യയില്‍ സമാപിക്കും.
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നയിക്കുന്ന ഉത്തര മേഖലാ പ്രയാണം ഷിപുത്തിഗെ മുഹിമ്മാത്തില്‍ നിന്ന് ഉച്ചക്ക് 2.30ന് തുങ്ങും. 4.30ന് ശാന്തിപ്പള്ളത്തും 6.30ന് ശിബിലിയിലും ബഹുജന സംഗമങ്ങള്‍ നടക്കും.
ശനിയാഴ്ച ഉപ്പള, മുള്ളേരിയ, കാഞ്ഞങ്ങാട് സോണുകളിലാണ് പര്യടനം ഞായറാഴ്ച തൃക്കരിപ്പൂര്‍ സോണിലെ 6 സര്‍ക്കിള്‍ പര്യടനം പൂര്‍ത്തിയാക്കി രാത്രി 6.30ന് നീലമ്പാറ മദ്രസയില്‍ സമാപിക്കും.
#SafaaSaadiya #JamiaSaadiyaArabia #Kasargod #Kerala #religiouscelebration #communityevent