സഅദിയ്യ സമ്മേളന പ്രചരണത്തിന് പ്രൗഢമായ തുടക്കം
Nov 21, 2013, 19:03 IST
കാസര്‍കോട്: സഅദിയ്യ നാല്‌പത്തിനാലാം വാർഷിക സമ്മേളന പ്രചരണത്തിന് പ്രൗഢമായ തുടക്കം. സുന്നീ സംഘടനാ സാരഥികളും ഭാരവാഹികളും അണിനിരന്ന് നഗരത്തില്‍ നടന്ന റാലിയില്‍ ദഫ് സ്‌കൗട്ട് സംഘങ്ങളുടെ പ്രകടനം ശ്രദ്ധേയമായി. സ്ഥാപന വിദ്യാര്‍ഥികള്‍ക്ക് പുറമേ നാടിന്റെ നാനാഭാഗത്ത് നിന്നും സഅദിയ്യക്ക് പിന്തുണയുമായി ആയിരങ്ങളെത്തിച്ചേര്‍ന്നു. പുലിക്കുന്നില്‍ നിന്നാരംഭിച്ച് നഗരം ശുഭ്രസാഗരമാക്കി ഇരു വരിയായി നടന്ന റാലി വാഹനങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ തടസ്സമില്ലാതെ മുന്നോട്ട് നീങ്ങാന്‍ വളണ്ടിയര്‍മാരുടെ സേവനം പ്രശംസിക്കപ്പെട്ടു.
സഅദിയ്യ ജലാലിയ്യ സമിതി ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, എം.ടി.പി അബ്ദുര്‍ റഹ്മാന്‍ ഹാജി, ശാഫി ഹാജി കീഴൂര്‍, മുക്രി ഇബ്രാഹിം ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, ഏണിയാടി അബ്ദുല്‍ കരീം സഅദി, പാടി അബ്ദുല്ലക്കുഞ്ഞി ഹാജി, ഹമീദ് മൗലവി ആലമ്പാടി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, കെബി. അബ്ദുല്ല ഹാജി, റസാഖ് ഹാജി മേല്‍ പറമ്പ്, ജബ്ബാര്‍ ഹാജി, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് കറന്തക്കാടില്‍ നടന്ന പ്രഖ്യാപന സമ്മേളനം സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പള്‍ എ കെ അബ്ദുർ റഹ്മാന്‍ മുസ്ലിയാരുടെ പ്രാര്‍ഥനയോടെ സമസ്ത മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് കറന്തക്കാടില്‍ നടന്ന പ്രഖ്യാപന സമ്മേളനം സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പള്‍ എ കെ അബ്ദുർ റഹ്മാന്‍ മുസ്ലിയാരുടെ പ്രാര്‍ഥനയോടെ സമസ്ത മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു.
Keywords: Kerala, Kasaargod, Jamiya Sadiya, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752