city-gold-ad-for-blogger

സാദിഖ് മെമ്മോറിയല്‍ സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിച്ചു

കാസര്‍കോട്: (www.kasargodvartha.com 19/12/2016) വിദ്യാഭ്യാസംരംഗത്തെ മികച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് സാദിഖ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അഞ്ചാമത് സ്വര്‍ണ്ണ മെഡലുകള്‍ക്ക് 2015 16 വര്‍ഷത്തില്‍ സുലൈഖ ടി എ, ആയിഷത്ത് സാലിമ എന്നീ വിദ്യാര്‍ത്ഥിനികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജേതാക്കളായ പ്രതിഭകള്‍ക്ക് കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ നാസര്‍ ഫൈസി എന്നിവര്‍ തായലങ്ങാടി മീലാദ് ഫെസ്റ്റ് ചടങ്ങില്‍ വെച്ച് സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിച്ചു. ടി എം ലത്തീഫ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഷുക്കൂര്‍ മൗലവി അധ്യക്ഷത വഹിച്ചു. നൗഷാദ് കരിപ്പൊടി സ്വാഗതം പറഞ്ഞു.

സാദിഖ് മെമ്മോറിയല്‍ സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിച്ചു

മജീദ് ബാഖവി, അബ്ദുല്‍ റഹ് മാന്‍, ഷുക്കൂര്‍ തായലങ്ങാടി, ഫസല്‍ റഹ് മാന്‍, താജുദ്ദീന്‍ എം എസ്, മുഹമ്മദ് കുഞ്ഞി, അബു മുഹമ്മദ് അല്‍ ഹാമിദി, ശിഹാബ് ബദ്രി, നൗഷാദ് ബി എം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അബ്ദുല്ല ഫിര്‍ദൗസ്, നിസാമുദ്ദീന്‍, റിഷാദ് ഗുഡ് വില്‍, നിയാസ് ഷോല, ഇര്‍ഷാദ് ഹുദവി, ശംസുദ്ദീന്‍ പുതിയപുര, രിഫായി മൗലവി, അബ്ദുസമദ് സംസാരിച്ചു.

Keywords: Kasaragod, Student, Memorial, Gold Medal, Education, Meelad Fest, Certificate, Sadiq memorial gold medal hang over.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia