സാദിഖ് കാവിലിന്റെ കുട്ടികളുടെ നോവല്‍ 'ഖുഷി' പുറത്തിറങ്ങി
Mar 25, 2017, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 25.03.2017) ദുബൈയില്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാസര്‍കോട് സ്വദേശി സാദിഖ് കാവില്‍ രചിച്ച 'ഖുഷി' എന്ന കുട്ടികളുടെ നോവല്‍ കേരളത്തില്‍ പുറത്തിറങ്ങി. കുട്ടികള്‍ക്കായി ഗള്‍ഫ് പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ആദ്യത്തെ പരിസ്ഥിതി നോവലാണിത്. 'ഖുഷി' എന്നുപേരുള്ള ഒരു പാവം പൂച്ചക്കുട്ടിയും ഒരു ബാലനും തമ്മിലുള്ള ചങ്ങാത്തത്തിന്റെ കഥയാണ് നോവലിന്റെ പ്രമേയം.
ആഗോളതാപനമടക്കം ഭൂമി നേരിടുന്ന വെല്ലുവിളികളിലേയ്ക്ക് പുതു തലമുറയുടെ ശ്രദ്ധ പതിപ്പിക്കുകയാണ് നോവലിന്റെ ലക്ഷ്യമെന്ന് സാദിഖ് കാവില്‍ പറഞ്ഞു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഖുഷി കേരളത്തിലെ എല്ലാ ഡി സി ബുക്‌സ് ഔട്‌ലറ്റുകളിലും വിവിധ ജില്ലകളില്‍ നടക്കുന്ന കേരളാ ലൈബ്രറി കൗണ്‍സില്‍ പുസ്തകമേളകളിലും ലഭ്യമാണ്. വില 110 രൂപ. ഓണ്‍ലൈന്‍ ബുക്കിംഗിന്: onlinestore.dcbooks.com/books/kushi. ഇതിന് മുമ്പ്് സാദിഖ് കാവില്‍ രചിച്ച 'ഔട് പാസ്' എന്ന നോവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Novel, Release, Writer, Sadiq Kavil, Environmental novel, DC book outlet, Kerala library council, Sadik Kavil's new novel released.