city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സദ്ഗമയ ഇനിയെല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും

കാസര്‍കോട്: (www.kasargodvartha.com 18/02/2015) കുട്ടികളുടെ ബൗദ്ധിക - മാനസിക വികസനം ലക്ഷ്യമാക്കി ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കിയ സദ്ഗമയ പദ്ധതി സേവനം ഇനി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ലഭിക്കും. ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളായ അജാനൂര്‍, ബാങ്കോട്, ബേളൂര്‍, പള്ളിക്കര, എരുമക്കുളം, എരിക്കുളം, മഞ്ചേശ്വരം, മീഞ്ച, പൈവളികെ, മംഗല്‍പാടി, ബദിയടുക്ക, തൃക്കരിപ്പൂര്‍, മാനടുക്ക, ചിറ്റാരിക്കല്‍, ഉദുമ, കമ്മാടം, പിലിക്കോട്, പാലച്ചാല്‍, ദേലമ്പാടി, ബന്തടുക്ക, രാജപുരം, കിണാവൂര്‍, നായന്‍മാര്‍മൂല, മധൂര്‍, ചീമേനി, പനത്തടി, തൈക്കടപ്പുറം എന്നിവിടങ്ങളിലും താലൂക്ക് ഹോമിയോ ആശുപത്രികളായ നീലേശ്വരം, കളനാടിലും ജില്ലാ ഹോമിയോ അശുപത്രി കാഞ്ഞങ്ങാടിലും സദ്ഗമയ പദ്ധതിയുടെ സേവനം എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് വരെ ലഭിക്കും.
സദ്ഗമയ ഇനിയെല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും

പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി രണ്ടര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വിദഗ്ധ പരിശീലനം ലഭിച്ച ഹോമിയോപ്പതി ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനവും  കുട്ടികള്‍ക്ക് ലഭിക്കും.

കുട്ടികളുടെ ബൗദ്ധിക പിന്നോക്കാവസ്ഥ, പഠനവൈകല്യങ്ങള്‍, ശ്രദ്ധക്കുറവ്, അക്രമവാസന,ലഹരിവസ്തുക്കളുടെ ഉപയോഗം, ആത്മഹത്യാപ്രവണത, അമിതക്ഷോഭം, പല തരത്തിലുളള മാനസിക വൈകല്യങ്ങള്‍ തുടങ്ങിയവ ശരിയായ കൗണ്‍സിലിംഗിലൂടെയും മരുന്നിലൂടെയും മാറ്റിയെടുക്കുന്നതിനുള്ള  പദ്ധതിയാണ് സദ്ഗമയ. കുട്ടികളുടെ  ആരോഗ്യ സംരക്ഷണവും  സമഗ്ര വ്യക്തിത്വ വികസനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.  പദ്ധതിയുടെ ഭാഗമായി  കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും പരീക്ഷയെ  ഭയാശങ്കകളില്ലാതെ നേരിടുന്നതിനുമുളള ബോധവത്ക്കരണ ക്ലാസ്സുകളും  ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2003 ല്‍ കോട്ടയത്തെ പെരിങ്ങളം സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലാണ്  സദ്ഗമയ  പദ്ധതി ആദ്യമായി നടപ്പിലാക്കിയത്.

സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി ഏറ്റെടുത്ത്  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും  2005 മുതല്‍ പദ്ധതി നടപ്പിലാക്കി വരുന്നു. മുന്‍വര്‍ഷങ്ങളില്‍ പരിശീലനം ലഭിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ നേരിട്ട് തെരെഞ്ഞെടുത്ത ഒരു സ്‌കൂളില്‍ മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ ജില്ലയിലെ  എല്ലാ സര്‍ക്കാര്‍  ഹോമിയോ ആശുപത്രികളിലും  പദ്ധതിയുടെ സേവനം ലഭ്യമാക്കികൊണ്ട്  എല്ലാകുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.  ഓരോ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളുടെയും  പരിധിയിലുളള സ്‌കൂളുകളിലും സദ്ഗമയ പദ്ധതിയെക്കുറിച്ചുളള ക്ലാസ്സ് , സെമിനാര്‍ സംഘടിപ്പിക്കുമെന്ന് പദ്ധതിയുടെ ജില്ലാ കണ്‍വീനര്‍  ഡോ. പി. രതീഷ് അറിയിച്ചു.  ക്ലാസ്സ്, സെമിനാര്‍ നടത്താന്‍ താത്പര്യമുളള സ്‌കൂളുകള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളുമായോ, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസുമായോ ബന്ധപ്പെടണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Hospital, Health, Homeo, Government. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia