city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സചാര്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് മുസ്ലിം യൂത് കോര്‍ഡിനേഷന്‍; ജൂലൈ 28 ന് പഞ്ചായത്ത് തലത്തില്‍ വിവിധ മുസ്ലിം യുവജന സംഘടനകളുടെ പ്രതിഷേധ സംഗമം

കാസര്‍കോട്: (www.kasargodvartha.com 25.07.2021) സചാര്‍ കമീഷന്‍ ശുപാര്‍ശകള്‍ വെള്ളം ചേര്‍ക്കാതെ പൂര്‍ണമായും നടപ്പിലാക്കണമെന്ന് മുസ്ലിം യൂത് കോര്‍ഡിനേഷന്‍ ജില്ലാ കമിറ്റി യോഗം ആവശ്യപ്പെട്ടു. ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുക, മുന്നാക്ക - പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍കാര്‍ സെര്‍വീസില്‍ ജനസംഖ്യ ആനുപാതിക പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ മുസ്ലിം യുവജന സംഘടനകളുടെ നേതൃത്യത്തില്‍ ജൂലൈ 28 ന് പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും
                                           
സചാര്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് മുസ്ലിം യൂത് കോര്‍ഡിനേഷന്‍; ജൂലൈ 28 ന് പഞ്ചായത്ത് തലത്തില്‍ വിവിധ മുസ്ലിം യുവജന സംഘടനകളുടെ പ്രതിഷേധ സംഗമം

സചാര്‍ കമീഷന്‍ ശുപാര്‍ശകളെ അടിസ്ഥാനമാക്കി വിദഗ്ധരെ പങ്കെടുപ്പിച്ച് ആഗസ്ത് ഏഴിന് സെമിനാറും സംഘടിപ്പിക്കും.

യൂത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി സഹീര്‍ ആസിഫ് സ്വാഗതം പഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുഹൈര്‍ അസ്ഹരി, ഇര്‍ശാദ് ഹുദവി ബെദിര (എസ് കെ എസ് എസ് എഫ് ), നബീല്‍ അഹ്മദ്, അബ്ദുല്ല ഫര്‍ഹാന്‍ (ഐ എസ് എം - കെ എന്‍ എം ) അബ്ദുര്‍ റഹ്മാന്‍, നാസര്‍ മല്ലം (വിസ്ഡം യൂത് ഓര്‍ഗനൈസേഷന്‍), അബൂബകര്‍ സിദ്ദീഖ് (ഐ എസ് എം -മര്‍കസുദ്ദഅ് വ) നാസര്‍ ചെമ്മനാട്, ശാഫി എ നെല്ലിക്കുന്ന് (എം എസ് എസ് ), യൂത് ലീഗ് ജില്ലാ ഭാരവാഹികളായ ശിഹാബ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, എം എ നജീബ്, റഫീഖ് കേളോട്ട് സംസാരിച്ചു. ട്രഷറര്‍ ശാനവാസ് ബേക്കല്‍ നന്ദി പറഞ്ഞു.


Keywords:  Report, Muslim Youth League, kasaragod, water, District, Committee, Youth,Youth League, Secretary, Political party, SKSSF, Sachar Commission report should be fully implemented, says Muslim Youth Coordination.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia