സാബിത്ത് വധം: മുഖ്യ പ്രതികള്‍ ധര്‍മസ്ഥലയിലെന്ന് സൂചന
Jul 11, 2013, 13:33 IST
കാസര്‍കോട്: ചൂരി മീപ്പുഗുരിയിലെ സാബിത്തിനെ (18) അണങ്കൂര്‍ ജെ.പി കോളനിയില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളായ അക്ഷയ്, വൈശാഖ് എന്നിവര്‍ കര്‍ണാടക ധര്‍മസ്ഥലയിലുള്ളതായി പോലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കുന്ന പോലീസ് സംഘം ധര്‍മസ്ഥലയില്‍ തിരച്ചില്‍ നടത്തി വരികയാണ്.
കേസില്‍ മൊത്തം ഏഴു പേരാണ് പ്രതികളായുള്ളത്. അക്ഷയ്‌യും വൈശാഖും ഒഴികെ മറ്റെല്ലാവരും ഇതിനകം പോലീസിന്റെ പിടിയിലായിട്ടുണ്ട്. അവരില്‍ നിന്നാണ് അക്ഷയ്‌യും വൈശാഖും ധര്‍മസ്ഥലയിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചത്. അക്ഷയ്‌യും വൈശാഖുമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായത്. മറ്റുള്ളവര്‍ ഒത്താശ ചെയ്തു കൊടുക്കുകയും രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കുകയും ചെയ്തവരാണ്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് സുഹൃത്ത് റഈസിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ സാബിത്ത് ജെ.പി കോളനിയില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. ബൈക്കിലെത്തിയ അക്ഷയ്‌യും വൈശാഖും സാബിത്ത് സഞ്ചരിച്ച സ്‌കൂട്ടറിനെ പിന്തുടര്‍ന്ന് തടഞ്ഞ് വെക്കുകയും സാബിത്തിനെ കുത്തി പരിക്കേല്‍പിക്കുകയുമായിരുന്നു. നെഞ്ചത്ത് ആഴത്തില്‍ കുത്തേറ്റ സാബിത്ത് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പ്രതികള്‍ സഞ്ചരിച്ച ബൈക്ക് ജെ.പി കോളനിക്കടുത്ത പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായില്ല. മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്താല്‍ മാത്രമെ കത്തി കണ്ടെടുക്കാനും കൊലയിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്ന് മനസിലാക്കാനും കഴിയുകയുള്ളൂവെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ പറഞ്ഞു.
കൊലപാതകത്തിന് ശേഷം ജെ.പി കോളനിക്കടുത്ത പഴയൊരു കെട്ടിടത്തില്‍ തങ്ങിയതിന് ശേഷമാണ് പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതെന്നാണ് സൂചന. എന്നാല്‍ ഇവര്‍ക്ക് ആരും സംരക്ഷണം നല്‍കുന്നില്ലെന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട്ടും പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ.
Related News: കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
കേസില്‍ മൊത്തം ഏഴു പേരാണ് പ്രതികളായുള്ളത്. അക്ഷയ്‌യും വൈശാഖും ഒഴികെ മറ്റെല്ലാവരും ഇതിനകം പോലീസിന്റെ പിടിയിലായിട്ടുണ്ട്. അവരില്‍ നിന്നാണ് അക്ഷയ്‌യും വൈശാഖും ധര്‍മസ്ഥലയിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചത്. അക്ഷയ്‌യും വൈശാഖുമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായത്. മറ്റുള്ളവര്‍ ഒത്താശ ചെയ്തു കൊടുക്കുകയും രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കുകയും ചെയ്തവരാണ്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് സുഹൃത്ത് റഈസിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ സാബിത്ത് ജെ.പി കോളനിയില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. ബൈക്കിലെത്തിയ അക്ഷയ്‌യും വൈശാഖും സാബിത്ത് സഞ്ചരിച്ച സ്‌കൂട്ടറിനെ പിന്തുടര്‍ന്ന് തടഞ്ഞ് വെക്കുകയും സാബിത്തിനെ കുത്തി പരിക്കേല്‍പിക്കുകയുമായിരുന്നു. നെഞ്ചത്ത് ആഴത്തില്‍ കുത്തേറ്റ സാബിത്ത് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പ്രതികള്‍ സഞ്ചരിച്ച ബൈക്ക് ജെ.പി കോളനിക്കടുത്ത പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായില്ല. മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്താല്‍ മാത്രമെ കത്തി കണ്ടെടുക്കാനും കൊലയിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്ന് മനസിലാക്കാനും കഴിയുകയുള്ളൂവെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ പറഞ്ഞു.

Related News: കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്ത് വധം: മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന
Keywords: Murder, Accuse, Anangoor, Police, Clash, Arrest, Bike, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.