city-gold-ad-for-blogger

ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് സാബിര്‍; കണ്ണീരും പ്രാര്‍ത്ഥനയുമായി കുടുംബം, സഹായത്തിനായി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്

ദുബൈ: (www.kasargodvartha.com 10/01/2016) ഹത്തയിലെ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് കഴിയുന്ന കാസര്‍കോട് സ്വദേശിയായ യുവാവിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് കുടുംബവും ഒരു നാടുമുഴുവനും പ്രാര്‍ത്ഥനയില്‍. കാസര്‍കോട് മുണ്ട്യത്തടുക്ക സ്വദേശിയായ സാബിറാണ് (20) യുഎഇ - ഒമാന്‍ അതിര്‍ത്തിയിലെ ഹത്ത ആശുപത്രിയിലാണ് അബോധാവസ്ഥയില്‍ കഴിയുന്നത്.

ഒന്നര വര്‍ഷം മുമ്പാണ് സാബിര്‍ ഗള്‍ഫിലെത്തിയത്. സാബിറിന് ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു നാട്ടില്‍ കുടുംബം കഴിഞ്ഞിരുന്നത്. കുടുംബത്തിന്റെ ഏക അത്താണിയായ സാബിറിന്റെ പെട്ടെന്നുള്ള രോഗാവസ്ഥ ഈ കുടുംബത്തെ ആകെ തളര്‍ത്തിയിരിക്കുകയാണ്. സാബിറിനെ സഹായിക്കാനായി കരുണ വറ്റാത്ത ഒരുപറ്റം പ്രവാസികളും, നാട്ടുകാരും ഏതാനും സന്നദ്ധ സംഘടനകളും ചേര്‍ന്ന് വാട്ട്‌സ് ആപ്പ് കൂട്ടായ്മ തുടങ്ങിയിട്ടുണ്ട്.

വലിയൊരു തുക ലഭിച്ചാല്‍ മാത്രമേ സാബിറിനെ നാട്ടില്‍ കൊണ്ടുവന്ന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സാധിക്കൂ. ഇതിനായി കരുണയുള്ളവര്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് കുടുംബവും, പ്രവാസി സന്നദ്ധ സേവകരും. വിവാഹ പ്രായമായ മൂന്ന് സഹോദരിമാരും, കൊച്ചനിയനും, അനുജത്തിയും അടങ്ങുന്നതാണ് സാബിറിന്റെ കുടുംബം.

ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാനാണ് ഒന്നര വര്‍ഷം മുമ്പ് കൊച്ചു കൊച്ചു ആഗ്രഹങ്ങളുമായി സാബിര്‍ യുഎഇയിലെ മണലാരണ്യത്തിലെത്തിയത്. എന്നാല്‍ വിധി സാബിറിന്റെ മോഹങ്ങളെയെല്ലാം തച്ചുടച്ചു. ഹത്തയിലെ ആശുപത്രിയില്‍ സാബിര്‍ മരണത്തോട് മല്ലിട്ടുകിടക്കുന്നുവെന്ന വിവരം മാതാപിതാക്കളെ പോലും അറിയിച്ചിട്ടില്ല. അവര്‍ക്കിത് താങ്ങാവുന്നതിലുമപ്പുറമാവും. ഉമ്മ പൊട്ടിക്കരയും, സഹോദരിമാരും അനുജനും അനുജത്തിയും വിങ്ങിപ്പൊട്ടും, ഇതില്ലൊം കണ്ട് ആ പിതാവ് ആകെ തളര്‍ന്നുപോകും.

ഹത്തയിലെ ഒരു കഫ്‌തേരിയില്‍ തൊഴിലാളിയായ സാബിര്‍ വയറുവേദനയും പനിയും ബാധിച്ചാണ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. അത്യാഹിതവിഭാഗത്തില്‍ എത്തിയ ഉടന്‍ തന്നെ യുവാവ് ബോധരഹിതനാവുകയായിരുന്നു. ഇതുവരെ അപകടനില തരണം ചെയ്യാത്ത സാബിര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

സാബിറിന്റെ ഹൃദയവാള്‍വ് തകരാറിലായതും രക്തസ്രാവവും പക്ഷാഘാതവും എല്ലാം ഒരുമിച്ചുസംഭവിച്ചതിനാല്‍ വിദഗ്ധ ചികില്‍സ തന്നെ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0502780272.
ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് സാബിര്‍; കണ്ണീരും പ്രാര്‍ത്ഥനയുമായി കുടുംബം, സഹായത്തിനായി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്

Keywords : Hospital, Treatment, Youth, Kasaragod, Friend, Family, House, Sabir, Gulf.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia