city-gold-ad-for-blogger

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു: 55 പേർക്ക് പരിക്ക്, ഒരാൾ മരിച്ചു; മറ്റൊരാളുടെ നില ഗുരുതരം

A bus carrying Sabarimala pilgrims overturned in a gorge near Chittarikkal.
Photo: Special Arrangement

● കാസർകോട് ചിറ്റാരിക്കലിലെ കാറ്റാംകവല മറ്റപ്പള്ളി വളവിലാണ് അപകടം.
● പരിക്കേറ്റവരിൽ ആറ് കുട്ടികളും 49 മുതിർന്നവരും ഉൾപ്പെടുന്നു.
● മറ്റ് തീർത്ഥാടകരെ പയ്യന്നൂർ, ചെറുപുഴ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
● പോലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തി.
● അപകട കാരണം വ്യക്തമല്ല, പോലീസ് അന്വേഷണം തുടരുന്നു.

ചിറ്റാരിക്കാൽ: (KasargodVartha) ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 55 പേർക്ക് പരിക്ക്. ഒരാൾ മരിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മറ്റൊരാളുടെ നില ഗുരുരുത്തരമാണ്. പരുക്കേറ്റവരെല്ലാം കർണാടക സ്വദേശികളാണ്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. 

ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച സ്വകാര്യ ബസ് ചിറ്റാരിക്കലിലെ കാറ്റാംകവല മറ്റപ്പള്ളി വളവിൽ റോഡിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

അപകടസമയത്ത് ബസിൽ 55 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഗുരുതരമായ പരിക്കുള്ള 2 പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി വിവരമുണ്ട്. മറ്റുള്ളവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്.

മറ്റ് തീർത്ഥാടകരെ പയ്യന്നൂർ ഭാഗത്തെയും ചെറുപുഴയിലേയും വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ 6 പേർ കുട്ടികളും 49 പേർ മുതിർന്നവരുമാണ്. സ്ഥലത്തെത്തിയ പൊലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

വെള്ളരിക്കുണ്ട് താലൂക്ക് കൺട്രോൾ റൂമിൽ നിന്നുള്ള പ്രത്യേക അറിയിപ്പ്   
  

പറമ്പ _കാറ്റാം കവല റോഡിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു. മച്ചപ്പള്ളി ജംഗ്ഷൻ വളവിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ താഴ്ചയിലേക്കാണ് മറിഞ്ഞിരിക്കുന്നത്‌.  കർണാടക സ്വദേശികളാണ്.
ഒരാൾ മരണപ്പെട്ടു.
 ഒരാളുടെ നില ഗുരുതരം ആണ്.46പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.22പേരെ പരിയാരം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.4പേരെ സഹകരണ ഹോസ്പിറ്റൽ ചെറുപുഴയിലും 20പേരെ ചെറുപുഴ st. സെബാസ്റ്റ്യൻ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടുണ്ടെ ന്ന് വെള്ളരിക്കുണ്ട് താലൂക്ക് കണ്ട്രോൾ റൂമിൽ നിന്ന് അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Bus carrying 55 Sabarimala pilgrims falls into a gorge near Chittarikkal; 55 injured, two critical.

#Sabarimala #BusAccident #Chittarikkal #KeralaNews #Pilgrimage #Accident

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia