city-gold-ad-for-blogger
Aster MIMS 10/10/2023

ആരാധനാലയങ്ങള്‍ കൈയ്യടക്കാന്‍ അവിശ്വാസികളെ അനുവദിക്കില്ല: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ശ്രീശന്‍

കാസര്‍കോട്: (www.kasargodvartha.com 30.10.2018) ഭരണത്തിന്റെ പിന്‍ബലത്തില്‍ ആരാധനാലയങ്ങള്‍ കയ്യടക്കാനുള്ള അവിശ്വാസികളുടെ നീക്കത്തെ എന്ത് വിലകൊടുത്തും തടയുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി ശ്രീശന്‍ പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ശബരിമല അയ്യപ്പ വിശ്വാസികളെ തല്ലി ചതക്കുകയും കള്ളക്കേസുകള്‍ സൃഷ്ടിച്ച് നിരപരാധികളെ തുറുങ്കിലടയ്ക്കുകയും ചെയ്യുന്ന നടപടിക്കെതിരെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി നടപ്പാക്കാതെ കിടക്കുന്ന കോടതിവിധികള്‍ നടപ്പാക്കിയതിനു ശേഷം ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശുഷ്‌കാന്തി കാണിക്കട്ടെ. നാമജപം ക്രിമിനല്‍ കുറ്റമാക്കിയ കേരള മുഖ്യമന്ത്രിക്ക് ജനമധ്യത്തില്‍ കണക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായിക്, സംസ്ഥാന സമിതി അംഗങ്ങളായ പി സുരേഷ് കുമാര്‍ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സത്യാശങ്കര ഭട്ട്, സവിത ടീച്ചര്‍, ജില്ലാ സെക്രട്ടറിമാരായ എം ബാലരാജ്, വി കുഞ്ഞിക്കണ്ണന്‍ ബളാല്‍, സദാനന്ദ റൈ, ശോഭന എച്ചിക്കാനം, ട്രഷറര്‍ ജി ചന്ദ്രന്‍, എസ്സിഎസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ കെ കയ്യാര്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി പുരുഷോത്തമന്‍, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം ഭാസ്‌കരന്‍, ധനഞ്ജയന്‍ മധൂര്‍, രാധകൃഷ്ണ സുര്‍ളു, ഉമേഷ് ഗട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആരാധനാലയങ്ങള്‍ കൈയ്യടക്കാന്‍ അവിശ്വാസികളെ അനുവദിക്കില്ല: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ശ്രീശന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sabarimala issue; BJP march conducted to Police chief's office, Kasaragod, News, BJP, KP Saseendran

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL