city-gold-ad-for-blogger

അയ്യപ്പ വിശ്വാസികളുടെ രോഷം കാണാം; ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം താഴെ വീഴും - കെ സി വേണുഗോപാൽ എം പി

KC Venugopal MP speaking at a Congress meeting in Kumbala.
Photo: Special Arrangement

● കൊള്ളയ്ക്ക് നേതൃത്വം നൽകിയത് സിപിഎം, ദേവസ്വം ഭരണസമിതി, സിൽബന്ധികളായ ഉദ്യോഗസ്ഥർ എന്നിവരാണെന്ന് ആരോപണം.
● ഭരണത്തിൽ ഇരിക്കുന്ന നേതാക്കൾ സകലതും കവർന്നെടുത്ത് ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവുകയാണ്.
● 10 വർഷത്തെ പിണറായി ഭരണത്തിന്റെ ദുരന്തത്തിൽ നിന്നും കേരളം കരകയറേണ്ടതുണ്ട്.
● ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റികൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് അധികാരത്തിൽ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
● ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുമ്പളയിലെ റോയൽ ക്യൂബ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കോൺഗ്രസ് നേതൃയോഗത്തിലാണ് പ്രസ്താവന.

കുമ്പള: (KasargodVartha) ശബരിമലയിലെ കൊള്ളക്കെതിരായി സംസ്ഥാന സർക്കാരിനെതിരെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുത്ത് നടത്തുമെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പ്രസ്താവിച്ചു. കോടിക്കണക്കിന് അയ്യപ്പ വിശ്വാസികളുടെ മനസ്സ് തകർത്തുകൊണ്ടാണ് ശ്രീകോവിലിലെ കട്ടിളപ്പടിയിലെയും ദ്വാരപാലക വിഗ്രഹത്തിലെയും സ്വർണ്ണപ്പാളികൾ കൊള്ളസംഘം കവർന്നെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ കവർച്ചയ്ക്ക് നേതൃത്വം നൽകിയത് സിപിഎം എന്ന പാർട്ടിയും അവരുടെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയും സിൽബന്ധികളായ ദേവസ്വം ഉദ്യോഗസ്ഥരുമാണ് എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

Congress meeting in Kumbala.

ഭരണത്തിൽ ഇരിക്കുമ്പോൾ സകലതും കവർന്നെടുത്ത് പാർട്ടിയുടെ നേതാക്കൾ ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവുകയാണ്. ഇതിന്റെ ഫലമായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ശക്തമായ വിധിയെഴുത്ത് കേരളത്തിലെ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിനെതിരെ ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ എം പി പറഞ്ഞു. പത്ത് വർഷത്തെ പിണറായി ഭരണത്തിന്റെ ദുരന്തത്തിൽ നിന്നും കേരളം കരകയറണമെങ്കിൽ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഐക്യമുന്നണി അധികാരത്തിൽ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ കോൺഗ്രസ് നേതൃയോഗം

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുമ്പളയിലെ റോയൽ ക്യൂബ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ സ്വാഗതം പറഞ്ഞു.

യോഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി, കെപിസിസി ജനറൽ സെക്രട്ടറിമാരായ ഹക്കീം കുന്നിൽ, കെ നീലകണ്ഠൻ, യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, അഡ്വ: സുബ്ബയ്യ റായ്, ബാലകൃഷ്ണൻ പെരിയ, രമേശൻ കരുവാച്ചേരി, ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണൻ, സാജിദ് മൗവ്വൽ, കെ കെ രാജേന്ദ്രൻ, ബി പി പ്രദീപ് കുമാർ, സോമശേഖര ഷേണി, അഡ്വ: പി വി സുരേഷ്, കെ പി പ്രകാശൻ, ടോമി പ്ലാച്ചേരി, ഹരീഷ് പി നായർ, മാമുനി വിജയൻ, സുന്ദര ആരിക്കാടി, ഗീത കൃഷ്ണൻ, ധന്യാ സുരേഷ്, രാജീവൻ നമ്പ്യാർ, വി ഗോപകുമാർ, കെ വി ഭക്തവത്സലൻ, ജോയ് ജോസഫ്, കാർത്തികേയൻ പെരിയ, എ വാസുദേവൻ, ആർ ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

ശബരിമല കൊള്ള ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: KC Venugopal states Sabarimala gold plunder will lead to an LDF defeat.

#KCVenugopal #Sabarimala #LocalBodyPolls #LDF #UDF #KeralaPolitics

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia