Conference | വൈവിധ്യമാർന്ന സെഷനുകൾ കൊണ്ട് പ്രൗഢം സഅദാബാദ്; സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനം വൈകീട്ട് സമാപിക്കും
● സാന്നിധ്യമായി കേരളത്തിലെയും കർണാടകയിലെയും പ്രമുഖ നേതാക്കൾ.
● വിവിധ സെഷനുകളിലൂടെ സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
● സമാപന സമ്മേളനം അറബ് ലീഗ് അംബാസഡര്‍ ഉദ്ഘാടനം ചെയ്യും.
ദേളി: (KasargodVartha) സമന്വയ വിദ്യാഭ്യാസ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ജാമിഅ സഅദിയ്യ അറബിയ്യ അമ്പത്തിയഞ്ചാം വാര്‍ഷിക മഹാസമ്മേളനം ഞായറാഴ്ച വൈകീട്ട് സമാപിക്കും. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകള്‍ കൊണ്ട് നഗരി പ്രൗഢമായി. പുതിയ കാലത്തെ അനുസരിച്ചുള്ള വിദ്യാഭ്യാസ രീതികളെക്കുറിച്ചുള്ള ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയായ മുഅല്ലിം, മാനേജ്‌മെന്റ് സമ്മേളനം ജില്ലയിലെ വിവിധ മദ്‌റസകളില്‍ നിന്നുള്ള ആയിരത്തോളം അധ്യാപകരും മാനേജ്‌മെന്റ് സാരഥികളും പങ്കെടുത്തു.
സയ്യിദ് ജമലുലൈലി തങ്ങള്‍ കര പ്രാര്‍ത്ഥന നടത്തിയ ഈ പരിപാടി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. മജീദ് കക്കാട്, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, പ്രൊഫ യുസി അബ്ദുല്‍ മജീദ്, വിഷയാവതരണം നടത്തി. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ഫസല്‍ തങ്ങള്‍ തളിപ്പറമ്പ്, അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, അഡ്വ. ജമാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദിര്‍ സഅദി, മുഹമ്മദലി അഹ്‌സനി, സംസാരിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ഇല്യാസ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.
ശനിയാഴ്ച ഉച്ചക്ക് ശേഷം സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് അടക്കം വിശദമായ ചര്‍ച്ചകള്‍ നടന്ന തുറന്ന സംവാദ സെഷനില്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മോഡറേറ്ററായി. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, മുഹ് യിദ്ദീന്‍ സഅദി കൊട്ടുക്കര, ഫൈസല്‍ അഹസനി ഉളിയില്‍, അബ്ദുല്‍ ലലീല്‍ സഅദി രണ്ടത്താണി വിഷയവതരണം നടത്തി. വൈകുന്നേരം നടന്ന നൂറുല്‍ ഉലമയുടെ ലോകം സെഷന്‍ ഉബൈദുല്ലാഹി സഅദി നദ് വിയുടെ അധ്യക്ഷതയില്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പി എ കെ മുഴപ്പാല, സി എന്‍ ജാഫര്‍ സ്വാദിഖ്, വിഷയവതരണം നടത്തി. പി പി അബ്ദുല്‍ ഹകീം സഅദി സംസാരിച്ചു.
ഒമ്പത് മണിക്ക് നടന്ന നൂര്‍ ഇശല്‍ ബുര്‍ദ ആസ്വാദന സെഷനില്‍ പണ്ഡിതന്മാര്‍ ബുര്‍ദയുടെ ആഴങ്ങളിലേക്ക് വെളിച്ചം വീശി. സയ്യിദ് ഹിബ്ബത്തുള്ള അല്‍ മശ്ഹൂര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര ഉദ്ഘാടനം ചെയ്യുന്നു. അബ്ദുല്‍ ലത്വീഫ് സഖാഫി മദനീയ ആമുഖപ്രസംഗം നടത്തി. അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ സ്വാഗതവും ശാഫി സഅദി ശറിയ നന്ദിയും പറഞ്ഞു.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ മണിക്ക് നടന്ന തഅ്മീറെ മില്ലത്ത് കോണ്‍ഫറന്‍സില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് അഷ്ഫാഖ് മിസ്ബായുടെ അധ്യക്ഷതയില്‍ ശൈഖ് അഷ്‌റഫ് അല്‍ ജീലാനി നക്ഷബന്തി ഉദ്ഘാടനം ചെയ്തു. ശാഫി സഅദി ബാംഗ്ലൂര്‍, മുഫ്തി മഫീദ് സഅദി യുപി വിഷയാവതരണം നടത്തി. സഅദി പണ്ഡിത സമ്മേനത്തില്‍ സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നിർവഹിച്ചു.
സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി കൊന്നാരയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സഅദുല്‍ ഉലമ എപി അബ്ദുല്ല മുസ്ല്യാര്‍, കെ കെ ഹുസൈന്‍ ബാഖവി വയനാട്, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ഉബൈദുല്ലാഹി സഅദി മട്ടന്നൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, കെ പി ഹുസൈന്‍ സഅദി കെസി റോഡ് സംസാരിച്ചു.
വേദി രണ്ടില്‍ നടന്ന അലുംനി മീറ്റില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ തളിപ്പറമ്പ പ്രാര്‍ത്ഥന നടത്തി. സയ്യിദ് സൈനുല്‍ അബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ അഹ്‌മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. മര്‍സൂഖ് സഅദി പാപിനിശ്ശേരി, ഡോ.സിദ്ദീഖ് സിദ്ദീഖി, അഹ്‌മദ് ശിറിന്‍ ഉദുമ വിഷയവതരണവും അഷ്‌റഫ് സഅദി മല്ലൂര്‍ ആമുഖ പ്രഭാഷണവും നടത്തി. ഡോ. അബൂബക്കര്‍ മുട്ടത്തോടി സ്വാതവും കെ എസ് മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.
ഉച്ചക്ക് ശേഷം നടക്കുന്ന എമിനന്‍സ് മീറ്റ് കുമ്പോല്‍ മുഖ്താര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. മുഹമ്മദലി സഖാഫി തൃക്കരപ്പൂരിന്റെ അധ്യക്ഷതയില്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി സ്ഥാന വസ്ത്ര വിതരണം ചെയ്യും. സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവുരം പ്രാര്‍ത്ഥന നടത്തും.
വൈകുന്നേരം അഞ്ച് മണിക്ക് സനദ് ദാന സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിന്‍ നാഇഫ് അല്‍ മസ്ഊദി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാനം നിര്‍വഹിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സഅദുല്‍ ഉലമ എ പി അബ്ദുല്ല മുസ്ലിയാര്‍ സനദ് ദാന പ്രസംഗവും ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി അനുഗ്രഹ പ്രഭാഷണവും നടത്തും.
ശൈഖ് ഹൈസം ദാദ് അല്‍ കരീം ഒമാന്‍, ഹബീബ് സാലിം ഇബ്‌നു ഉമര്‍ ഹഫീള് യമന്‍ മുഖ്യാതിഥികളായിരിക്കും. കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി പ്രഥമ സ്മാരക അവാര്‍ഡ് ബനിയാസ് സ്‌പൈക് ഗ്രൂപ്പ് ചെയര്‍മാന്‍ സി പി അബ്ദുല്‍ റഹ്‌മാന്‍ ഹാജിക്ക് സമ്മാനിക്കും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ , പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, വിപി എം ഫൈസി വില്യാപ്പള്ളി, കെ പി ആബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം പ്രസംഗിക്കും.
ഹസന്‍ മുസ്‌ലിയാര്‍ വയനാട്, സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, എം വി അബ്ദുല്‍ റഹ്‌മാന്‍ ബാഖവി പരിയാരം, സി പി ഉബൈദുല്ലാഹി സഖാഫി, യേനപ്പൊയ അബ്ദുല്ല കുഞ്ഞി ഹാജി, ഇനായത്ത് അലി മംഗ്ലൂര്‍, ഡോ. യുടി ഇഫ്തികാര്‍, ഹനീഫ് ഹാജി ഉള്ളാള്‍ തുടങ്ങിയവർ സംബന്ധിക്കും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറയും.
ജാമിഅ സഅദിയ്യ അറബിയ്യയുടെ അമ്പത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ദേളി സഅദാബാദില്‍ വെള്ളിയാഴ്ചയാണ് തുടക്കമായത്. മുമ്പേ നടന്ന പണ്ഡിത മഹത്തുക്കളുടെ മഖ്ബറകളിൽ നടന്ന സിയാറത്തിനു ശേഷമാണ് പ്രാരംഭ സമ്മേളനം തുടങ്ങിയത്. എട്ടിക്കുളം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വായ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കി. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, കല്ലട്ര അബ്ദുല്‍ കാദിര്‍ ഹാജി സിയാറത്തിന് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാലും കെ വി ഉസ്താദ്, ഖതീബ് അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ സിയാറത്തിന് സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂരും സഈദ് മുസ്ലിയാര്‍ സിയാറത്തിന് സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂലും നേതൃത്വം നല്‍കി.
പ്രാരംഭ സമ്മേളനം കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളാണ് രാഷ്ട്ര നിര്‍മാണത്തിലെ നിര്‍ണായക ഘടകമെന്നും അവരുടെ ക്രിയാ ശേഷി നന്മയുടെ വഴിയില്‍ തിരിച്ചു വിടാന്‍ ബോധപൂര്‍വ്വമായ ശ്രമം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കാമ്പസുകളില്‍ അരുതായ്മകള്‍ തല പൊക്കുമ്പോൾ രക്ഷിതാക്കളും അധ്യാപകരും ഏറെ ജാഗ്രത പുലര്‍ത്തണം. ശാസ്ത്ര സാങ്കേതിക വിദ്യക്കൊപ്പം ധാര്‍മിക പാഠങ്ങള്‍ പകരാന്‍ നാം ശ്രദ്ധിക്കണം. അഞ്ചര പതിറ്റാണ്ട് മുമ്പ് സഅദിയ്യയിലൂടെ എം എ ഉസ്താദ് തുടക്കം കുറിച്ച വിദ്യാഭ്യാസ രീതി ഇന്ന് ഏറെ പ്രസക്തമാണ്. കേരളത്തിന് പുറമെ കര്‍ണാടകയിലും സഅദിയ്യയുടെ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമായതില്‍ അഭിമാനമുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
സീനിയര്‍ വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് അമ്പതാണ്ടിന്റെ സേവനം മുന്‍ നിര്‍ത്തി എന്‍ എ അബൂബക്കര്‍ ഹാജിയെ സമ്മേളന വേദിയില്‍ ആദരിച്ചു. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അനുമോദന ഫലകം നല്‍കി. സ്പീക്കര്‍ യുടി ഖാദര്‍ ഷാള്‍ അണിയിച്ചു. യേനപ്പൊയ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ സംവിധാനിച്ച പ്രത്യേക എക്‌സ്‌പോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു.
പുസ്തകോത്സവ് ഡിവൈഎസ്പി മനോജ് ഉദ്ഘാടനം ചെയ്തു. വിവിധ പ്രസിദ്ധീകരങ്ങളുടെ പ്രകാശനം അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എകെ എം അഷ്‌റഫ് എം എല്‍ എ, മൈനോറിറ്റി കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി നിര്‍വ്വഹിച്ചു. അഡ്വ. ശാകിര്‍ ഹാജി, ഇബ്രാഹിം കല്ലട്ര, ടി പി അലിക്കുഞ്ഞി മൗലവി, അബ്ദുല്‍ ഹകീം സഅദി സ്വീകരിച്ചു. സയ്യദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, മാണിക്കോത്ത് എപി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അല്‍അഹ്ദല്‍ കണ്ണവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുസ്തഫ ഹാജി സുള്ള്യ, ശാഫി ഹാജി കീഴൂര്‍, ഫ്രീ കുവൈത്ത് അബ്ദുല്ല ഹാജി, അബ്ദുല്‍ റഷീദ് നരിക്കോട്, സുലൈമാന്‍ കരിവെള്ളൂര്‍, കണ്ണങ്കുളം മുഹമ്മദ് കുഞ്ഞി ഹാജി, അബൂബക്കര്‍ ഹാജി ബേവിഞ്ച, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ അസീസ് സഖാഫി, മൂസ സഖാഫി കളത്തൂര്‍, പസംഗിച്ചു.
വര്‍ക്കിംഗ് കണ്‍വീനര്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും ബഷീര്‍ ബുളിക്കൂര്‍ നന്ദിയും പറഞ്ഞു. രാത്രി നടന്ന ജലാലിയ്യ ആത്മീയ സംഗമം ആയിരങ്ങള്‍ക്ക് ആത്മ നിര്‍വൃതി നല്‍കി. ശൈഖ് ഹൈസം ദാദ് അല്‍ കരീം ഒമാന്‍ ഉദ്ഘാടനം ചെയ്തു. ശൈഖ് അഷ്‌റഫ് അല്‍ ജീലാനി നക്ഷബന്തി പ്രാര്‍ത്ഥന നടത്തി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് കെ എസ് ജഅഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ഖാസി പി മുഹമ്മദ് സ്വാലിഹ് സഅദി, നേതൃത്വം നല്‍കി.
#Education #Saadiyya #KeralaEvents #Spirituality #ArabicCollege