മൂന്ന് നേതാക്കളുടെ ആണ്ട്: സഅദിയ്യയിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു
● ദേളിയിലെ സഅദിയ്യ ക്യാമ്പസിലാണ് പരിപാടി.
● നൂറുൽ ഉലമ മഖ്ബറ സിയാറത്തോടെയാണ് തുടക്കം.
● പ്രമുഖ പണ്ഡിതരും നേതാക്കളും പങ്കെടുത്തു.
● പരേതരായ നേതാക്കളെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.
ദേളി: (KasargodVartha) സഅദിയ്യ വിദ്യാഭ്യാസ സമുച്ചയത്തിന് ദീർഘകാലം നേതൃത്വം നൽകിയ കെ പി ഹംസ മുസ്ലിയാർ ചിത്താരി, എ കെ അബ്ദുൽ റഹ്‌മാൻ മുസ്ലിയാർ, ബേക്കൽ ഇബ്രാഹിം മുസ്ലിയാർ എന്നീ മൂന്ന് സാരഥികളുടെ ആണ്ട് ദിനത്തോടനുബന്ധിച്ച് ദേളിയിൽ നടന്ന അനുസ്മരണ പ്രാർത്ഥനാ സംഗമം പ്രൗഢമായി. നൂറുൽ ഉലമ മഖ്ബറ സിയാറത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങൾ പാനൂർ സിയാറത്തിന് നേതൃത്വം നൽകി.
തുടർന്ന് നടന്ന പ്രാർത്ഥനാ സംഗമം സീനിയർ വൈസ് പ്രസിഡന്റ് കെ പി അബൂബക്കർ മുസ്ലിയാർ പട്ടുവത്തിന്റെ അധ്യക്ഷതയിൽ സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ റഹ്‌മാൻ മുസ്ലിയാർ പരിയാരം പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. പരേതരായ നേതാക്കളെ അനുസ്മരിച്ചുകൊണ്ട് പി പി ഉബൈദുല്ലാഹി സഅദി നദ്‌വി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കരയുടെ സമാപന പ്രാർത്ഥനയോടെയാണ് പരിപാടികൾ അവസാനിച്ചത്.
കെ പി ഹുസൈൻ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി നന്ദിയും പറഞ്ഞു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ, സയ്യിദ് ജലാലുദ്ദീൻ അൽബുഖാരി മള്ഹർ, സയ്യിദ് കെ പി എസ് തങ്ങൽ ബേക്കൽ, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, സയ്യിദ് ഹിബത്തുല്ല അഹ്‌സനി മശ്ഹൂർ, സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ബേക്കൽ അഹ്‌മദ് മുസ്ലിയാർ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അഷ്‌റഫ് സഅദി മല്ലൂർ, എം എ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ, അലി അസ്‌കർ ബാഖവി, അബ്ദുല്ല ഫൈസി മൊഗ്രാൽ, സുലൈമാൻ കരിവെള്ളൂർ, ഹകീം കുന്നിൽ, ജബ്ബാർ ഹാജി തളിപ്പ്റമ്പ്ഷാഫി ഹാജി കീഴൂർ, സിദ്ദീഖ് സഖാഫി ബായാർ, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുൽ റഹീം സഅദി, കെ പി അനസ് ഹംസ അമാനി, മൊയ്തു സഅദി ചേരൂർ, ഷരീഫ് സഅദി മാവിലാടം, ഹനീഫ് ഹാജി ബജ്പ, മുഹ്‌യിദ്ദീൻ ഹാജി മാംഗ്ലൂർ, സലാം ദേളി, ഇത്തിഹാദ് മുഹമ്മദ് ഹാജി, റസാഖ് ഹാജി മേൽപ്പറമ്പ്, ബഷീർ മങ്കയം, ജമാൽ സഖാഫി ആദൂർ, ഇല്യാസ് കൊറ്റുമ്പ, ഇസ്മാഈൽ സഅദി പാറപ്പള്ളി, ഹസൈനാർ സഖാഫി കുണിയ, സി പി അബ്ദുല്ല ഹാജി ചെരുമ്പ, അഷ്‌റഫ് കരിപ്പൊടി, എംടിപി അബ്ദുൽ റഹ്‌മാൻ ഹാജി, അഷ്ഫാഖ് മിസ്ബാഹി, മുനീർ ബാഖവി തുരുത്തി, ഇബ്രാഹിം സഅദി വിട്ടൽ, ഹമീദ് മൗലവി ആലംപാടി, സിഎൽ ഹമീദ് ചെമനാട്, കന്തൽ സൂപി മദനി, അലി പൂച്ചക്കാട്, യൂസുഫ് സഅദി അയ്യങ്കേരി, റഫീഖ് എർമാളം, അബ്ദുൽ ഖാദിർ ഹാജി ചട്ടഞ്ചാൽ, മുഹമ്മദ് കുഞ്ഞി കണ്ണംകുളം തുടങ്ങിയ പ്രമുഖർ സംഗമത്തിൽ സംബന്ധിച്ചു.
സഅദിയ്യ സാരഥികളുടെ അനുസ്മരണ പ്രാർത്ഥനാ സംഗമത്തെക്കുറിച്ചുള്ള വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Sa-adiyya holds a prayer meeting to commemorate three leaders.
#Saadiyya #Deli #KeralaNews #PrayerMeeting #Anniversary #Religion






