സഅദിയ്യയിൽ ഇനി നിയമ പഠനവും: ലോ കോളജ് കെട്ടിടത്തിന് 17ന് ശിലാസ്ഥാപനം
-
കോളിയടുക്കം കോളേജ് കാമ്പസിലാണ് ചടങ്ങ്.
-
സഅദിയ്യക്ക് ലഭിച്ച വലിയ അംഗീകാരമാണിത്.
-
8000-ൽ അധികം വിദ്യാർഥികൾക്ക് സ്ഥാപനം ദിശാബോധം നൽകുന്നു.
-
കർണാടക സ്പീക്കർ യു.ടി. ഖാദർ പ്രോജക്ട് ലോഞ്ചിങ് നിർവഹിക്കും.
-
നിരവധി പ്രമുഖർ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കും.
ദേളി: (KasargodVartha) തെന്നിന്ത്യയിലെ ഉന്നത മത, ഭൗതിക, സാങ്കേതിക വൈജ്ഞാനിക കേന്ദ്രമായ ജാമിഅ സഅദിയ്യ അറബിയ്യയിൽ ലോ കോളേജ് ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകി. അഞ്ചു വർഷത്തെ ബി.എ. എൽ.എൽ.ബി. ഇൻ്റഗ്രേറ്റഡ് കോഴ്‌സിനാണ് അംഗീകാരം ലഭിച്ചത്.
കോളേജ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ജൂലൈ 17ന് ചട്ടഞ്ചാൽ കോളിയടുക്കം ലോ കോളേജ് കാമ്പസിൽ സഅദിയ്യ സാരഥികളും ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും ചേർന്ന് നിർവഹിക്കും.
വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തന മേഖലയിൽ അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന സഅദിയ്യക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഈ ലോ കോളേജ്. കേരളത്തിൽ സമന്വയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സഅദിയ്യ ഇന്ന് 30-ൽപരം സ്ഥാപനങ്ങളിലായി 8000-ൽ അധികം വിദ്യാർഥികളുടെ ഭാവിക്ക് ദിശാബോധം നൽകുന്നു.
പൗരപ്രമുഖനും സാമൂഹിക സേവന തൽപരനുമായ കല്ലട്ര അബ്ദുൽ ഖാദിർ ഹാജിയുടെയും വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും പ്രമുഖ പണ്ഡിതനും സമസ്ത പണ്ഡിത സഭയുടെ പ്രസിഡൻ്റുമായിരുന്ന നൂറുൽ ഉലമ എം.എ. അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെയും സ്വപ്ന സാക്ഷാത്കാരമായിരുന്നു സഅദിയ്യ യൂണിവേഴ്സിറ്റി എന്നത്. പ്രസ്തുത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് സഅദിയ്യ.
ലോ കോളേജ് അനുവദിച്ച അധികൃതരെ സഅദിയ്യ കേന്ദ്ര കമ്മിറ്റി യോഗം പ്രത്യേകം അഭിനന്ദിച്ചു. കോളേജ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം പ്രസിഡൻ്റ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ നിർവഹിക്കും. ഡോ. എൻ.എ. മുഹമ്മദ് അധ്യക്ഷത വഹിക്കും.
കർണാടക സ്പീക്കർ യു.ടി. ഖാദർ പ്രോജക്ട് ലോഞ്ചിങ് നിർവഹിക്കും. ബ്രോഷർ പ്രകാശനം ട്രഷറർ കല്ലട്ര മാഹിൻ ഹാജിക്ക് നൽകി അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. നിർവഹിക്കും. എ.പി. അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ആമുഖ പ്രഭാഷണം നടത്തും. കൺവീനർ എൻ.എ. അബൂബക്കർ ഹാജി കീനോട്ട് അവതരിപ്പിക്കും.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., എ.കെ.എം. അഷ്‌റഫ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, കേരള ന്യൂനപക്ഷ കമ്മിഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം എന്നിവർ മുഖ്യാതിഥികളായിരിക്കും.
സഅദിയ്യ വൈസ് പ്രസിഡൻ്റുമാരായ കെ.പി. അബൂബക്കർ മുസ്‌ലിയാർ പട്ടുവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സെക്രട്ടറിമാരായ കെ.പി. ഹുസൈൻ സഅദി കെ.സി. റോഡ്, സയ്യിദ് മുത്തുക്കോയ അൽ അഹ്ദൽ കണ്ണവം, യു.എ.ഇ. നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് സയ്യിദ് ത്വാഹാ ബാഫഖി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, മർകസ് ലോ കോളേജ് ജോയിൻ്റ് ഡയറക്ടർ ഡോ. സി. അബ്ദുസ്സമദ്, വഖഫ് ബോർഡ് മുൻ സി.ഇ.ഒ. അഡ്വ. ബി.എം. ജമാൽ, സഅദിയ്യ ലോ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് അഡ്വ. ഹെമിൻ വി.വി., എൻജിനിയർ ദാമോദരൻ തുടങ്ങിയവർ സംബന്ധിക്കും.
വാർത്ത സമ്മേളനത്തിൽ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, മുസ്ഥഫ പി.വി., ഷറഫുദ്ദീൻ എം.കെ. എന്നിവർ പങ്കെടുത്തു.
സഅദിയ്യയുടെ ഈ പുതിയ കാൽവെപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Sa-adiyya to start law college; foundation stone laying on July 17.
#Saadiyya #LawCollege #KeralaEducation #Kasargod #HigherEducation #IntegratedLLB






