സഅദിയ്യ ഓര്‍ഫനേജ് ഹാന്‍ഡി ക്രാഫ്റ്റ് സെന്റര്‍ ശ്രീലങ്കന്‍ മന്ത്രി ഉദ്ഘാടനം ചെയ്യും
May 4, 2012, 09:29 IST
സഅദാബാദ്: ജാമിഅ: സഅദിയ്യ: അറബിയ്യയില്‍ അനാഥ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിക്കുന്ന ഓര്‍ഫനേജ് ഹാന്‍ഡി ക്രാഫ്റ്റ് സെന്റര്‍ ശനിയാഴ്ച രാവിലെ 9:30ന് ശ്രീലങ്കന്‍ വാണിജ്യ വകുപ്പ് മന്ത്രി ബഷീര്‍ ശൈഖ് ദാവൂദ് ഉദ്ഘാടനം ചെയ്യും. നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, സിഡ്ക്കൊ ചെയര്‍മാന്‍ സി.ടി. അഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ചെമനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ കല്ലട്ര, എ. കെ. അബ്ദുല്‍ റഹ്മാന്‍ മുസ്ളിയാര്‍, എ. പി. അബ്ദുല്ല മുസ്ലിയാര്‍ മാണികൊത്ത്, മാഹിന്‍ ഹാജി കല്ലട്ര, ടി. സി മുഹമ്മദ് കുഞ്ഞി ഹാജി. എന്‍. എ. അബുബക്കര്‍ ഹാജി, പി.ബി. അഹമ്മദ് ഹാജി ചെങ്കള, ക്യാപ്റ്റന്‍ മുഹമ്മദ് ശരീഫ് കല്ലട്ര, സി. ബി. ഹനീഫ മേല്‍പറമ്പ, കരീം തളങ്കര തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Saadiya orphanage centre, Inauguration, Deli, Kasaragod