city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസന കുതിപ്പിന് വേഗം നല്‍കാന്‍ വിഷന്‍ 2030; ജ്ഞാന സാഗരം തീര്‍ത്ത് സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിക്ക് അത്യുജ്ജ്വല സമാപ്തി, ബിരുദം വാങ്ങിയത് 754 യുവ പണ്ഡിതര്‍

ദേളി (കാസര്‍കോട്): (www.kasargodvartha.com 29.12.2019) പരന്നൊഴുകി വന്ന ശുഭ്ര സാഗരം സാക്ഷിയാക്കി 754 യുവ പണ്ഡിതര്‍ ബിരുദം ഏറ്റുവാങ്ങിയതോടെ ജാമിഅ സഅദിയ്യ അറബിയ്യുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് അത്യുജല പരിസമാപ്തി. അമ്പതാണ്ടിന്റെ അത്ഭുതകരമായ വളര്‍ച്ച വരച്ചുകാട്ടിയ സമ്മേളനം സഅദിയ്യയുടെ വികസന കുതിപ്പിന് വേഗം നല്‍കുന്ന പത്ത് വര്‍ഷത്തെ കര്‍മ പദ്ധതിയായ വിഷന്‍ 2030 പ്രഖ്യാപിച്ചു. സഅദിയ്യയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും വിവിധ യൂണിവേഴ്‌സിറ്റികളുമായി വൈജ്ഞാനിക സഹകരണം സ്ഥാപിക്കുന്നതിനും വിഷന്‍ പ്രാമുഖ്യം നല്‍കുന്നു. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി വിവിധ സ്ഥാപനങ്ങള്‍ ആരംഭിക്കും.

മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുന്നതിന് ഉന്നത നിലവാരമുള്ള പരിശീലന കേന്ദ്രവും ആരംഭിക്കും. നിലവിലെ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും വിഷന്‍ ലക്ഷ്യമിടുന്നു. ഡിസംബര്‍ 27 മുതല്‍ മൂന്നു നാളുകളിലായി നടന്ന സമ്മേളനത്തില്‍ ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു. സമാപന മഹാസമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറി. സഅദിയ്യ നിര്‍വഹിക്കുന്ന ജ്ഞാന ദൗത്യത്തിന് പിന്തുണയുമായി രാജ്യമെമ്പാടുനിന്നും ആളുകളെത്തി.

സഅദിയ്യയുടെ ശില്‍പികളായ താജുല്‍ ഉലമയുടെ നൂറുല്‍ ഉലമയുടെയും ഓര്‍മകള്‍ നിറഞ്ഞ് നിന്ന പ്രൗഢമായ സെഷനുകള്‍ രാജ്യം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ കൂടി  ചര്‍ച്ച ചെയ്തു. ജാമിഅ സഅദിയ്യ അറബിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദുബൈ ഔഖാഫ് ഡയറക്ടര്‍ ഡോ ഉമര്‍ മുഹമ്മദ് ഖത്വീബ് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സഅദി പണ്ഡിതര്‍ക്കും ഹാഫിളുകള്‍ക്കുമുള്ള സനദ് ദാനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നിര്‍വ്വഹിച്ചു. മുഹമ്മദ് അബ്ദുല്ല അല്‍ ഹാശിമി (ദുബൈ ഔഖാഫ) ജമാലുദ്ദീന്‍ ബിന്‍ ഹമീദ് (ചീഫ് സെക്രട്ടറി, ജോഹാര്‍) , ഈജിപ്ത് കള്‍ച്ചറല്‍ കൗണ്‍സിലര്‍ ഡോ മുഹമ്മദ് ശുക്‌റ് നദ മുഖ്യാതിഥികളായിരുന്നു.

സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ബദുറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എപി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ഹൈദറൂസ് മുസ്ലിയാര്‍ കൊല്ലം, ളിയാഉല്‍ മുസ്തഫ ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, കെ കെ അഹ് മദ് കുട്ടി മുസ്ലിയാര്‍ കാട്ടിപ്പാറ, ഹസന്‍ മുസ്ലിയാര്‍ വയനാട്, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, സി കെ റാഷിദ് ബുഖാരി, സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, മാഹിന്‍ ഹാജി കല്ലട്ര, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍, സയ്യിദ് ശഹീര്‍ ബുഖാരി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സ്വാലിഹ് സഅദി തളിപ്പറമ്പ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, വി പി എം ഫൈസി വില്ല്യാപള്ളി, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, ഉബൈദുല്ലാ സഅദി നദ് വി, രവിചന്ദ്രന്‍ പുരുഷോത്തമന്‍ മലേഷ്യ, സയ്യിദ് കെ പി എസ് തങ്ങള്‍, രവിചന്ദ്രന്‍ പുരുഷോത്തമന്‍ മലേഷ്യ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, ശാഫി സഅദി ബംഗളൂറു, സി എം ഇബ്രാഹിം പ്രഭാഷണം നടത്തി.

സഅദിയ്യ സെക്രട്ടി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം സ്വാഗതവും എസ് വൈ എസ് ജില്ലാ സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.

വികസന കുതിപ്പിന് വേഗം നല്‍കാന്‍ വിഷന്‍ 2030; ജ്ഞാന സാഗരം തീര്‍ത്ത് സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിക്ക് അത്യുജ്ജ്വല സമാപ്തി, ബിരുദം വാങ്ങിയത് 754 യുവ പണ്ഡിതര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Jamia-Sa-adiya-Arabiya, Saadiya golden jubilee end
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia