city-gold-ad-for-blogger

സഅദിയ്യ പ്രാര്‍ത്ഥന സമ്മേളന സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍

സഅദിയ്യ പ്രാര്‍ത്ഥന സമ്മേളന സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍
ദേളി: റമസാന്‍ 25 ാം രാവില്‍ ദേളി സഅദിയ്യയില്‍ നടക്കുന്ന ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖയുടേയും പ്രാര്‍ത്ഥന സമ്മേളനത്തിന്റേയും സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച നടക്കും. വൈകിട്ട് 3 മണിക്ക് യതീഖാന ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ അഖിലേന്ത്യ സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റെ് എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ജലാലിയ്യ സമിതി ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. 

സയ്യിദ് ഇബ്രാഹിം അല്‍ ഹൈദ്രൂസി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. എ. കെ. അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, എ. പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ. പി. ഹുസൈന്‍ സഅദി കെ. സി. റോഡ് തുടങ്ങിയവര്‍ സംബന്ധിക്കും. സുന്നീ സംഘടനാ പ്രവര്‍ത്തകരും സ്ഥാപന ബന്ധുക്കളും മഹല്ല് ജമാഅത്ത്് പ്രതിനിധികളും പരിപാടിയില്‍ സബന്ധിക്കണമെന്ന് ജനറല്‍ മാനേജര്‍ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അറിയിച്ചു.

Keywords:  Jamia-Sa-adiya-Arabiya, Convention, Deli, Kasaragod


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia