city-gold-ad-for-blogger

Convocation | സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം; 540 സഅദി പണ്ഡിതര്‍ കൂടി കര്‍മ രംഗത്തേക്ക്

saadiya 55th annual convocation ends grandly 540 scholars
PhotO Credit: Sa-Adiya

● ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപൂരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. 
● സമാപന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി

ദേളി: (KasargodVartha) സഅദിയ്യ 55ാം വര്‍ഷിക സനദ് ദാന മഹാ സമ്മേളനത്തിന് പ്രൗഢമായ സമാപനം. 445 വിദ്യാര്‍ത്ഥികള്‍ക്ക് സഅദി ബിരുദവും 44 പേര്‍ക്ക് അഫ്സല്‍ സഅദി ബിരുദവും ഖുര്‍ആന്‍ മനപാഠമാക്കിയ 28 വിദ്യാര്‍ത്ഥികള്‍ക്ക് ഹാഫിള് ബിരുദവും കൈമാറി. അഞ്ച് ദിനങ്ങളില്‍ വ്യത്യസ്ത സെഷനുകളായി നടന്ന പരിപാടിക്ക് ഞായറാഴ്ച രാത്രിയിലാണ് തിരശീല വീണത്.

സഅദിയ്യ വാര്‍ഷിക സമ്മേളനത്തിലേക്ക് വിവിധ നാടുകളില്‍ നിന്ന് കൂട്ടമായി എത്തിയ ആളുകള്‍ സഅദിയ്യയുടെ പ്രവര്‍ത്തനങ്ങളെ ഏറ്റുപാടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് നഗരിയിലെത്തിയത്. സമാപന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ശൈഖ് ഉമര്‍ അബൂബക്കര്‍ സാലിം ഉദ്ഘാടനം ചെയ്തു. 

സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ നനദ് ദാനം നിര്‍വഹിച്ചു. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപൂരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ശൈഖ് ഹൈസം ദാദ് അല്‍ കരീം, ഹബീബ് സാലിം ഇബ്‌നു ഉമര്‍ ഹഫീള് യമന്‍ മുഖ്യതിഥികളായി. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രസംഗവും. സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി അനുഗ്രഹ പ്രഭാഷണവും നടത്തി. പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പ്രഭാഷണം നടത്തി. 

saadiya 55th annual convocation ends grandly 540 scholars s

വ്യവസായ പ്രമുഖനും സുന്നി സ്ഥാപനങ്ങളുടെ സജീവ സഹകാരിയും ബനിയാസ് സ്പെയ്ക് ഗ്രൂപ്പ് ഫൗണ്ടര്‍ ചെയര്‍മാനുമായ സി പി അബ്ദുല്‍ റഹ്‌മാന്‍ ഹാജിയെ പരിപാടിയില്‍ ആദരിച്ചു. കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, വി പി എം ഫൈസി വില്ല്യാപള്ളി, ഹസന്‍ മുസ്ലിയാര്‍ വയനാട്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, എം വി അബ്ദുല്‍ റഹ്‌മാന്‍ ബാഖവി, കെ കെ ഹുസൈന്‍ ബാഖവി സംസാരിച്ചു. സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി നിര്‍വഹിച്ചു.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍, സയ്യിദ് ശാഫി തങ്ങള്‍ വളപട്ടണം, സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മാട്ടൂല്‍, സയ്യിദ് ത്വാഹാ ബാഫഖി കൊയിലാണ്ടി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സ്വാലിഹ് സഅദി തളിപ്പറമ്പ്, മുസ്തഫ ദാരിമി കടാങ്കോട്, ബി എസ് അബ്ദുല്ല ഫൈസി, കല്ലട്ര മാഹിന്‍ ഹാജി, മഹ്‌മൂദ് ഹാജി ഉമ്മുല്‍ഖുവൈന്‍, ബാത്വിഷ സഖാഫി ആലപ്പുഴ, അബ്ദുറഷീദ് സഖാഫി സൈനി, ഹാഫിള് സുഫ്യാന്‍ സഖാഫി, യു ടി ഇഫ്തികാര്‍, ഇനായത്ത് അലി മാംഗ്ലൂര്‍, ഹനീഫ് ഹാജി ഉള്ളാള്‍ സംബന്ധിച്ചു. കെപി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

#Saadiya #Convocation #IslamicScholars #KeralaNews #QuranMemorization #CommunityCelebration

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia