city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഅദിയ്യ താജുല്‍ ഉലമ സൗധം ഉദ്ഘാടനം ചെയ്തു

ദേളി: (www.kasargodvartha.com 14/02/2016) നാലര പതിറ്റാണ്ട് പിന്നിടുന്ന ജാമിഅ സഅദിയ്യ അറബിയ്യയ്ക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്. സഅദിയ്യയുടെ പ്രസിഡണ്ടായി 40 വര്‍ഷം സേവനം ചെയ്ത താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ സ്മരണക്കായി അത്യാധുനിക സൗകര്യത്തോടെ നിര്‍മിച്ച അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് താജുല്‍ ഉലമാ സൗധം ഇന്ത്യയുടെ ജോര്‍ദാന്‍ അംബാസിഡറും, അറബ് ലീഗ് അംബാസിഡറുമായ ഡോ. മാസിന്‍ അബില്‍ അബ്ബാസ് അല്‍ നഈഫ് അല്‍ മശ്ഹൂദ് ഉദ്ഘാടനം ചെയ്തു.

അമ്പത് ഏക്കറിലേറെ വിസ്തൃതിയില്‍ 40 ഓളം സ്ഥാപനങ്ങളിലായി വളന്ന്്് പന്തലിച്ച ജാമിഅ സഅദിയ്യ അറബിയുടെ പ്രധാന ഭരണ സിരാകേന്ദ്രമായിരിക്കും താജുല്‍ ഉലമ സൗധം. പ്രസിഡന്‍ഷ്യല്‍ ചേമ്പര്‍, സെക്രറ്ററിയേറ്റ്, മിനി കോഫറന്‍സ് ഹാള്‍, ഗസ്റ്റ് റൂം, അകൗണ്ടിംഗ് സെക്ഷന്‍, റിസപ്ഷന്‍, എച്ച്.ആര്‍.ഒ. ലോഞ്ച് തുടങ്ങിയ സര്‍വ സജ്ജമാണ് താജുല്‍ ഉലമാ സൗധം. സംഭാവനയുമായെത്തുവര്‍ക്ക്് ദുആ ചെയ്തു നല്‍കുന്നതിന് ഇവിടെ സൗകര്യമുണ്ട്.

താജ് മഹലിന്റെ പ്രൗഢിയും വെണ്‍മയും മേളിച്ച താജുല്‍ ഉലമ സൗധം ഒന്നര വര്‍ഷം കൊണ്ട് ഒന്നരകോടി ചെലവിലാണ് പൂര്‍ത്തിയാക്കിയത്. സഅദിയ്യയുടെ ഉദയത്തിലും അതിന്റെ ചരിത്രപരമായ വളര്‍ച്ചയിലും എന്നും പ്രോജ്വലിച്ചു നിന്നിരുന്നു രണ്ട് നാമങ്ങളാണ് താജുല്‍ ഉലമയും നൂറുല്‍ ഉലമയും. ഇല്‍മിന്റെ കിരീടവും പ്രകാശവും സംഗമിച്ചപ്പോള്‍ സഅദിയ്യ: ലോകവിജ്ഞാന ഭൂപടത്തില്‍ ശക്തമായ ഇടം നേടി.

സഅദിയ്യ താജുല്‍ ഉലമ സൗധം ഉദ്ഘാടനം ചെയ്തു

Keywords : Jamia-Sa-adiya-Arabiya, Conference, Building, Inauguration, Kasaragod, Thajul Ulama Suadham.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia