Achievement | സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്കിന്റെ തിളക്കവുമായി സഅദിയയിലെ 3 വിദ്യാർഥിനികൾ
● സംസ്ഥാന തലത്തിൽ രണ്ട് മൂന്നാം റാങ്കും ഒരു രണ്ടാം റാങ്കുമാണ് നേടിയത്
● ആഇശ ഹസനത്ത്, ആഇശ സിയ, ഫാത്തിമ സഹ്റ എന്നിവരാണ് വിജയികൾ
● സ്കൂൾ അധികൃതർ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
ദേളി: (KasargodVartha) സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ഈ വർഷം നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ ദേളി സഅദിയയിലെ വിദ്യാർഥികൾ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി നാടിന് അഭിമാനമായി. സംസ്ഥാന തലത്തിൽ രണ്ട് മൂന്നാം റാങ്കുകളും ഒരു രണ്ടാം റാങ്കും കരസ്ഥമാക്കിയാണ് വിദ്യാർത്ഥികൾ തങ്ങളുടെ മികവ് തെളിയിച്ചത്.
സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ആഇശ ഹസനത്തും ആഇശ സിയയും, മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ സഹ്റയുമാണ് നേട്ടം കൈവരിച്ചത്. മികവ് കാട്ടിയ വിദ്യാർത്ഥിനികളെ സ്കൂളിലെ അദ്ധ്യാപകരും മാനേജ്മെൻ്റ് പ്രതിനിധികളും ചേർന്ന് പ്രത്യേക ചടങ്ങിൽ അനുമോദിച്ചു. ഇതുകൂടാതെ, ജില്ലാ തലത്തിൽ ഏറ്റവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
സ്കൂൾ മാനേജർ എം.എ. അബ്ദുൽ വഹാബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഹനീഫ അനീസ്, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, എസ്.എം.എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ തുടങ്ങിയവർ പങ്കെടുത്തു. അബ്ദുറഹ്മാൻ എരോൽ സ്വാഗതവും ഖാലിദ് സഅദി നന്ദിയും പറഞ്ഞു.
#SmartScholarship #KeralaEducation #StudentSuccess #SaadiyaSchool #EducationNews #ExamResults