പതാക ഉയര്‍ന്നു; സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിന് സമാരംഭം
Jul 22, 2014, 11:01 IST
ദേളി: (www.kasargodvartha.com 22.07.2014) സഅദിയ്യയില്‍ ബുധനാഴ്ച നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്ല ഹാജി കളനാട് പതാക ഉയര്‍ത്തി. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, ടി.സി. മുഹമ്മദ്കുഞ്ഞി ഹാജി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, സ്വലാഹുദ്ധീന്‍ അയ്യൂബി, അഹ്മദ് സഅദി ചേരൂര്‍, ശാഫി കണ്ണംബളളി തുടങ്ങിയവര്‍ സംബന്ധിച്ചു.
ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം സഅദിയ്യയുടെ പ്രവിശാലമായ തീരത്ത് ജനസാഗരം തീര്‍ക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേന്ദ്ര മുശാവറാംഗം ഖാസി അലികുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ റമദാന്‍ സന്ദേശം വിശ്വാസികള്‍ക്ക് കൈമാറും. 4.30 ന് നടക്കുന്ന ജലാലിയ്യ: ദിക്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി തളപറമ്പ നേതൃത്വം നല്‍കും.
സമൂഹ നോമ്പ് തുറയില്‍ ഓരേ സമയം ആയിരങ്ങള്‍ കണ്ണിയാകും. തസ്ബീഹ്, തറാവീഹ് നിസ്‌കാരം എന്നിവക്കു ശേഷം നടക്കുന്ന തൗബാ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ്, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്‌ബോധനം നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ഉജിറെ, ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി മള്ഹര്‍, സയ്യിദ് ത്വയ്യിബു ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് യു.പി.എസ് തങ്ങള്‍ നായ്മാര്‍മൂല, സയ്യിദ് ഇബ്റാഹിം സഖാഫി ഹാദി ചൂരി, സയ്യിദ് കമറലി തങ്ങള്‍ തളങ്കര, എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മണിക്കോത്ത്, എന്‍.എം. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെമ്പരിക്ക, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസി, ഉബൈദുല്ലായി സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളുര്‍, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍, കാട്ടിപ്പാറ അബ്്ദുല്‍ ഖാദിര്‍ സഖാഫി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിക്കും.
സാദാത്തുക്കളുടെയും പണ്ഡിത ശ്രേഷ്ടരുടെയും സാനിധ്യത്തില്‍ നടക്കുന്ന പ്രൗഢമായ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ ഇരുപത്തിയഞ്ചാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്. സമ്മേളനത്തിലേക്ക് കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ ഘടകങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും.
സമ്മേളന സന്ദേശം എത്തിക്കുന്നതിന് സന്ദേശയാത്രയും നേരിട്ട് ക്ഷണിക്കുന്നതിന് ഗൃഹ സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി. സഅദിയ്യയുടെ മുന്നേറ്റത്തിന് പ്രഖ്യാപിച്ച കവര്‍ പദ്ധതിയുടെ പ്രചരണവും ഇതോടൊപ്പം നടക്കുകയുണ്ടായി.
സമ്മേളന പരിപാടികള്‍ സഅദിയ്യ വെബ്‌സൈറ്റ്, മുഹിമ്മാത്ത് വെബ്‌സൈറ്റ്, സുന്നി ഗ്ലോബല്‍ വോയ്‌സ് ക്ലാസ്‌റൂം എന്നിവയിലൂടെ തത്സമയ പ്രക്ഷേപണം നടത്തുക വഴി ലോകത്തിന്റെ എല്ലാഭാഗത്തുള്ളവര്‍ക്കും പരിപാടി വീക്ഷിക്കുവാനുള്ള സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.
Keywords : Kasaragod, Deli, Jamia-sa-adiya, Programme, Sa-adiya Prayer conference.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067