സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം ആഗസ്റ്റ് 13 ന്; പതിനായിരങ്ങള്‍ സംഗമിക്കും
Aug 10, 2012, 17:47 IST

ഈ വര്‍ഷം നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം സഅദിയ്യയുടെ വിശാലമായ തീരത്ത് ജനസാഗരം തീര്‍ക്കും. രണ്ട് വര്‍ഷം മുമ്പാണ് വിപുലമായ ഒരുക്കങ്ങളോടെ വിശുദ്ധ റമളാനിലെ 25-ാം രാവില്‍ നടത്തുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കം കുറിച്ചത്. എല്ലാ വര്‍ഷവും റമളാന്‍ 25-ാം രാവില്‍ സഅദിയ്യ ആത്മീയ സംഗമത്തന് വേദിയാകും.
ആഗസ്റ്റ് 12ന് രാവിലെ ഒമ്പത് മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തും. 10 മണിക്ക് കുടുംബ ക്ലാസ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി നേതൃത്വം നല്‍കും.
ആഗസ്റ്റ് 13ന് ഉച്ചയ്ക്ക് 2:30 മണിക്ക് ഖത്മുല് ഖുര്‍ആന്‍ മജ്ലിസിന് എം. അലികുഞ്ഞി മുസ്ലിയാര് ഷിറിയ നേതൃത്വം നല്‍കും. നാല് മണിക്ക് ഉല്‍ബോധന സദസ്സ് സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പാനൂര്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ലത്ഥീഫ് സഅദി പഴശ്ശി ഉദ്ബോധന പ്രസഗം നടത്തും. സയ്യിദ് ശുഐബ് ആലിം സാഹിബ് കീളക്കര, എ.കെ. അബ്ദുല്‍ റഹ്മാന് മുസ്ലിയാര്, എന്‍.എം. അബ്ദുല്‍ റഹ്മാന് മുസ്ലിയാര് ചെമ്പരിക്ക, എ.പി. അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, സി. അബ്ദുല്ല മുസ്ലിയാര് ഉപ്പള, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, കെ.പി. ഹുസൈന് സഅദി കെ.സി. റോഡ്, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. അബുബക്കര്‍ ഹാജി, പി.ബി. അഹ്മദ് ഹാജി, മുക്രി ഇബ്റാഹിം ഹാജി, ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന് ഹാജി, ഹാജി അബ്ദുല്ല ഹുസൈന് കടവത്ത്, കൊവ്വല്‍ അമു ഹാജി, ഷെറീഫ് കല്ലട്ര, അബ്ദുല്ല ഹാജി ചിത്താരി, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
സമൂഹ നോബ് തുറയില്‍ ആയിരങ്ങള്‍ സംബന്ധിക്കും. ഇഅതികാഫ് ജല്‍സ, തറാവീഹ് എന്നിവയ്ക്കു ശേഷം നടക്കുന്ന ജലാലിയ്യ: ദിക്റ് ഹല്‍ഖയ്ക്ക് സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. തൗബാ മജ്ലിസിന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട നേതൃത്വം നല്‍കും. സമാപന പ്രാര്‍ത്ഥനയ്ക്ക് ഖാസീ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് നേതൃത്വം നല്‍കും. സാദാത്തുകളുടെയും പണ്ഡിത ശ്രേഷ്ഠരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന പ്രൗഢമായ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ ഇരുപത്തിയഞ്ചാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട് ഏറ്റു പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്.
സമ്മേളനത്തിലേക്ക് കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ ഘടകങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും. സമ്മേളന സന്ദേശം എത്തിക്കുന്നതിന് സന്ദേശയാത്രയും നേരിട്ട് ക്ഷണിക്കുന്നതിന് ഗൃഹ സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിച്ചു. സഅദിയ്യയുടെ മുന്നേറ്റത്തിന് പ്രഖ്യാപിച്ച കവര്‍ പദ്ധതിയുടെ പ്രചരണവും ഇതോടൊപ്പം നടന്നു.
വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ (വൈസ് ചെയര്‍മാന്‍ സ്വാഗത സംഘം), ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി (സെക്രട്ടറിയേറ്റ് മെമ്പര്‍ സഅദിയ്യ), കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി (ജനറല്‍ കണ്‍വീനര്‍ സ്വാഗത സംഘം), പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (പ്രസിഡണ്ട് ജില്ലാ എസ്.വൈ.എസ്), അബ്ദുല്‍ കരീം സഅദി ഏണിയാടി (അസി: മാനേജര്‍ സഅദിയ്യ), ശാഫിഹാജി കിഴൂര്‍ (വൈസ് ചെയര്‍മാന്‍ സ്വാഗത സംഘം) എന്നിവര്‍ സംബന്ധിച്ചു.
Keywords: Jamia-Sa-adiya-Arabiya, Prayer meet, Deli, Kasaragod, Press meet