സഅദിയ്യ മീലാദ് കാമ്പയിന് 18 ന് തിരശീല വീഴും
Jan 13, 2015, 09:00 IST
ദേളി: (www.kasargodvartha.com 13.01.2015) നിത്യ നൂതനം തിരുനബി ദര്‍ശനം എന്ന പ്രമേയത്തില്‍ ജാമിഅ സഅദിയ്യ അറബിയ്യയുടെ കീഴില്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 30 വരെ നടന്നുകൊണ്ടിരിക്കുന്ന മീലാദ് കാമ്പയിന്റെ സമാപനം ജനുവരി 18ന് നടക്കും. രാവിലെ 10 മണി മുതല്‍ സഅദിയ്യയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വിവിധ ഇനങ്ങളിലുള്ള കലാ പ്രദര്‍ശനം, 12 മണി മുതല്‍ മൗലീദ് ജല്‍സ, നാല് മണിക്ക് സഅദാബാദില്‍ നിന്നും മേല്‍പറമ്പിലേക്ക് സ്‌കൗട്ട്, ദഫ് ടീമുകളുടെ അകമ്പടിയോടെയുള്ള മീലാദ് റാലി എന്നിവയും നടക്കും.
6.30 ന് മേല്‍പറമ്പ് ടൗണില്‍ നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് നൂറുല്‍ ഉലമാ എം.എ.അ ബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രാസംഗികന്‍ അബ്ദുല്‍ വഹാബ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.
നിബ്രാസുല്‍ ഉലമാ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ അല്‍ഹാദീ തങ്ങള്‍ പാനൂര്‍, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ഉബൈദുല്ലാഹി സഅദി നദ്‌വി, കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മാഹിന്‍ ഹാജി കല്ലട്ര തുടങ്ങിയ സാദാത്തീങ്ങളും പണ്ഡിതന്‍മാരും നേതാക്കളും സംബന്ധിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Jamia-Sa-adiya-Arabiya, Milad-e-Shereef, Programme, Kasaragod, Kerala.
Advertisement: