സഅദിയ്യ:യില്‍ ജലാലിയ്യ: ദിക്ര്‍ ഹല്‍ഖയും അനുസ്മരണ പരിപാടിയും നടന്നു
Nov 12, 2012, 14:08 IST
സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യ:യില്‍ മാസാന്തം നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖക്കും യു. വി. ഉസ്മാന്‍ മുസ്‌ലിയാര്‍ അനുസ്മരണത്തിനും സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി.
ശൈഖുനാ എ. കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, അബ്ദുല്‍ കരീം സഅദി ഏണിയാടി, എസ്. എ. അബ്ദുല്‍ ഹമീദ് മൗലവി, അബ്ദുല്‍ ലത്തീഫ് സഅദി, സിദ്ദീഖ് സിദ്ദീഖി, ശറഫുദ്ദീന്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി ഉല്‍ബോധനം നടത്തി. സ്ഥാപനത്തിന്റെ 2013ലെ കലണ്ടര്‍ സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോള്‍, സത്താര്‍ ഹാജി ചെമ്പരിക്കയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
Keywords: Jamia-Sa-adiya-Arabiya, Jalaliya, Kasaragod, Kerala, Malayalam news