സഅദിയ്യയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 26ന്
Jan 23, 2015, 15:30 IST
ദേളി: (www.kasargodvartha.com 23/01/2015) സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം 'എക്‌സ് അലുമ്‌നോസ് മീറ്റ്' ജനുവരി 26ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. 1985ല്‍ തുടക്കം കുറിച്ച സ്‌കൂളിലെ 2010 വരെയുള്ള 25 ബാച്ചുകളുടെ അപൂര്‍വ്വ സംഗമമാണ് സംഘടിപ്പിക്കുന്നത്.
പൂര്‍വ്വകാല പഠിതാക്കളും അധ്യാപകരും പ്രിന്‍സിപ്പല്‍മാരും സംബന്ധിക്കുന്ന സംഗമം വൈകുന്നേരം അഞ്ച് മണി വരെ നീണ്ടു നില്‍ക്കും. കാസര്‍കോട് ജില്ലയില്‍ ആദ്യകാലത്ത് സി.ബി.എസ്.ഇ. സിലബസ് അടിസ്ഥാനമാക്കി തുടക്കം കുറിച്ച സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വടക്കെ മലബാറിലെ ഉന്നത വിദ്യാലയമായി ഇന്ന് അറിയപ്പെടുന്നു.
സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല പ്രമുഖ വ്യക്തിത്വങ്ങളും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. സംഗമത്തിന്റെ വിജയത്തിനായി പ്രിന്‍സിപ്പല്‍ സിദ്ദീഖ് സിദ്ദീഖി ചെയര്‍മ്മാനായി 33 അംഗ സ്വാഗതസംഘം രൂപവല്‍ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സഅദിയ്യ പ്രസിഡന്റ് കെ.എസ്. ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍, ജനറല്‍ മാനേജര്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ വിദ്യാര്‍ത്ഥി സംഗമത്തില്‍ സംബന്ധിക്കും.

Keywords: EX ALUMNOS, Sa-adiya, Alumni meet, Kasaragod, Old Students Association.
Advertisement:
Advertisement: