city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശുഭ്ര സാഗരം സാക്ഷി, പതിനായിരങ്ങളുടെ മഹാ സംഗമത്തോടെ സഅദിയ്യ സമ്മേളനത്തിന് പ്രൗഢ സമാപ്തി

ദേളി: (www.kasargodvartha.com 14/02/2016) താജുല്‍ ഉലമയും, നൂറുല്‍ ഉലമയും പകര്‍ന്ന് നല്‍കിയ വിജ്ഞാന സേവന മുന്നേറ്റള്‍ക്ക് തുടര്‍ച്ചയാകുമെന്ന പ്രഖ്യപനത്തോടെ പതിനായിരങ്ങളുടെ മഹാ സംഗമം തീര്‍ത്ത് ജാമിഅ സഅദിയ്യ അറബിയ്യയുടെ 46 -ാം വാര്‍ഷികത്തിന് പ്രൗഢ ഗംഭീരമാര്‍ന്ന സമാപ്തി. മുമ്പേ നടന്ന പണ്ഡിത മഹത്തുകളുടെ ധന്യസ്മരണകള്‍ നിറഞ്ഞു നിന്ന ആണ്ട് നേര്‍ച്ചയും അനുസ്മരണ സമ്മേളനത്തിനും വാര്‍ഷികാഘോഷത്തിന് ആത്മീയ ധന്യത നല്‍കി.

ഉന്നത സയ്യിദുമാരുടേയും വിദേശ പ്രതിനിധികളുടേയും പണ്ഡിത ശ്രേഷ്ടരുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വേദിയില്‍  247 യുവ പണ്ഡിതര്‍ സഅദി ഉലമാ ബിരുദം സ്വീകരിച്ചു സേവന രംഗത്തിറങ്ങി. ദക്ഷിണ കര്‍ണാടകയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളും ഒന്നായി ദേളി സഅദാബാദില്‍ സംഗമിക്കുകയായിരുന്നു. മൂന്ന് ദിനങ്ങളില്‍ വിജ്ഞാനം വിതറി നടന്ന വിവിധ സെക്ഷനുകള്‍ക്ക് ശേഷം ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സമാപന പരിപാടിയിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു.

ഉച്ചയോടെ സഅദാബാദ് നിറഞ്ഞു കവിഞ്ഞു. പൊതു സമ്മേളനം തുടങ്ങിയതോടെ മേല്‍പറമ്പ് മുതല്‍ ദേളി ജംങ്ഷന്‍ വരെ ജനംനിറഞ്ഞൊഴുകി. സഅദിയ്യയുടെ അഭിമാനമായി പണി പൂര്‍ത്തിയാക്കിയ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് താജുല്‍ ഉലമാ സൗധത്തിന്റെ ഉദ്ഘാടവും ആവേശമായി. സമാപന സനദ് ദാന മഹാസമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ അലീ ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷ പ്രസംഗം നടത്തി. യു. എ. ഇ.യിലെ പ്രമുഖ പ്രബോധകന്‍ ഡോ. സൈഫ് റാശിദ് അല്‍ ജാബിരി ദുബൈ ഉദ്ഘാടനം ചെയ്തു.

സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാനം നിര്‍വഹിച്ചു. സമസ്ത ട്രഷറര്‍ കെ.പി ഹംസ മുസ്ലിയാര്‍ ചിത്താരി സനദ് ദാന പ്രഭാഷണവും അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി  കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും നടത്തി. സയ്യിദ് മൗലാനാ മുഫ്തി മശ്ഹൂദ് ചെന്നൈ, ജോര്‍ദാന്‍ അംബാസിഡര്‍ ഹസന്‍ മുഹമ്മദ് അല്‍ ജവാര്‍നഹി, അറബ് ലീഗ് അംബാസിഡര്‍ ഡോ. മാസിന്‍ അബ്ബാസ് അല്‍ നഈഫ് അല്‍ മശ്ഹൂദി, സയ്യിദ് മൗലാനാ മുഫ്തി മശ്ഹൂദ് ചെന്നൈ മുഖ്യാതിഥികളായിരുന്നു.

മജ്‌ലിസുല്‍ ഉലമായി സഅദിഈന്‍ ഏര്‍പ്പെടുത്തിയ പ്രഥമ നൂറുല്‍ ഉലമാ അവാര്‍ഡ് സമസ്ത വൈസ് പ്രസിഡണ്ടും സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പാളുമായ എ കെ അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍ക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി കടലുണ്ടി എന്നിവര്‍ അവാര്‍ഡ് സമ്മാനിച്ചു. എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എ.പി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, എന്‍.വി. അബ്ദുര്‍ റസാഖ് സഖാഫി, സി.എം ഇബ്രാഹിം, കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈ അബ്ദുല്ല കുഞ്ഞി ഏനപ്പോയ, എസ്.എ ഖാദര്‍ ഹാജി ബംഗളൂരു തുടങ്ങിയവര്‍ വിവിധ അവാര്‍ഡുകള്‍  വിതരണം ചെയ്തു. കെ.പി ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

രാവിലെ നടന്ന സഅദി സംഗമം എ.കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹിയുദ്ദീന്‍ സഅദി കൊട്ടൂക്കര, അഷ്‌റഫ് സഅദി മല്ലുര്‍, കെ.കെ.എം സഅദി, മര്‍സുഖ് സഅദി, ഇസ്മാഈല്‍ സഅദി കിന്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. പി.എ അഹ് മദ് സഈദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍ വിഷായവതരണം നടത്തി. സയ്യിദ് ഫസല്‍ തങ്ങള്‍ കണ്ണൂര്‍, ശറഫുദ്ദീന്‍ സഅദി, മുഹമ്മദ് നെക്രജെ, എം.ടി.പി അബ്ദുല്ല മൗലവി, ഹസന്‍ കുഞ്ഞി മള്ഹര്‍, ഹാഫിള് അഹ് മദ് സഅദി, ശിവ പ്രസാദ്, കെ.എസ് മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുര്‍ റഹ് മാന്‍ കല്ലായി സ്വാഗതവും ഖലീല്‍ മാക്കോട് നന്ദിയും പറഞ്ഞു.

താജുല്‍ ഉലമാ സൗധം അറബ് ലീഗ് അംബാസിഡര്‍ ഡോ. മാസിന്‍ അബില്‍ അബ്ബാസ് അല്‍ നഈഫ് അല്‍ മശ്ഹൂദ് ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്ല്, സയ്യിദ് ഇസ്മാഈല്‍ ഹാദി, സയ്യിദ് യു.പി.എസ് തങ്ങള്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിച്ചു.

ശുഭ്ര സാഗരം സാക്ഷി, പതിനായിരങ്ങളുടെ മഹാ സംഗമത്തോടെ സഅദിയ്യ സമ്മേളനത്തിന് പ്രൗഢ സമാപ്തി

Keywords : Jamia-Sa-adiya-Arabiya, Anniversary, Programme, Inauguration, Kasaragod, 46th Anniversary. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia