city-gold-ad-for-blogger

കൊടി ഉയര്‍ന്നു; സഅദിയ്യ 46 -ാം വാര്‍ഷികത്തിനും താജുല്‍ ഉലമാ നൂറുല്‍ ഉലമാ ഉറൂസിനും തുടക്കമായി

കാസര്‍കോട്: (www.kasargodvartha.com 08.02.2016) ജാമിഅ സഅദിയ്യ അറബിയ്യയുടെ 46 -ാം വാര്‍ഷിക സനദ് ദാന മഹാസമ്മേളനത്തിനും നാലു പതിറ്റാണ്ടുകാലം സഅദിയ്യയെ മുന്നില്‍ നിന്ന് നയിച്ച താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം.എ ഉസ്താദ് എന്നിവരുടെ വാര്‍ഷിക ഉറൂസിനും പ്രഢൗമായ തുടക്കം. ഉറൂസിന് തുടക്കം കുറിച്ച് നൂറുല്‍ ഉലമയുടെ മഖ്ബറയുടെ ചാരത്ത് സമസ്തയുടെ ത്രിവര്‍ണ പതാക സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ വാനിലേക്ക് ഉയര്‍ത്തി.

സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി കല്ലക്കട്ട, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഫറൂക്ക്, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, സയ്യിദ് യു.പി.എസ് തങ്ങള്‍, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ശഹീര്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ് ദല്‍ തങ്ങള്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, മുഹമ്മദ് ബാദിഷാ സഖാഫി കൊല്ലം, പി.എ.കെ മുഴപ്പാല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി  ഹുസൈന്‍ സഅദി, മുക്രി ഇബ്രാഹിം ഹാജി, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, എം.എ.സി അബ്ദുല്‍ ഖാദിര്‍ ഹാജി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഉബൈദുല്ലാഹി സഅദി, അബ്ദുല്‍ വഹാബ് എം.എ, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മൊയ്തു സഅദി ചേരൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, സിറാജ് അബ്ദുല്ല ഹാജി, ഏണിയാടി അബ്ദുല്‍ കരീം സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, പാറപ്പാള്ളി ഇസ്മാഈല്‍ സഅദി, ഷാഫി ഹാജി കീഴൂര്‍, അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി, അബ്ദുല്ല ഹാജി കളനാട്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, മുനീര്‍ സഅദി നെല്ലിക്കുന്നു, ഷാഫി കുദിര്‍ ഹസന്‍ കുഞ്ഞി മള്ഹര്‍, പാറപ്പള്ളി ഖാദിര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് നടന്ന പ്രവാസി സംഗമത്തില്‍ ദേവര്‍ശോല അബ്ദുല്‍ സലാം മുസ്‌ലിയാര്‍ വിഷായവതരണവും സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാണവും നടത്തി.

കൊടി ഉയര്‍ന്നു; സഅദിയ്യ 46 -ാം വാര്‍ഷികത്തിനും താജുല്‍ ഉലമാ നൂറുല്‍ ഉലമാ ഉറൂസിനും തുടക്കമായി


Keywords:  Jamia-Sa-adiya-Arabiya, Uroos, kasaragod, Anniversary.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia