city-gold-ad-for-blogger

മാനവ ഐക്യത്തിന്റെ ആഹ്വാനമാണ് ഇസ്‌ലാമിക ആരാധനകള്‍: ഡോ. സൈഫ് റാശിദ്

ദേളി: (www.kasargodvartha.com 14/02/2016) മാനവ ഐക്യത്തിന്റെ ആഹ്വാനമാണ് ഇസ്‌ലാമിക ആരാധനകളെന്നും അസഹിഷ്ണുതക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഡോ. സൈഫ്‌റാശിദ് അല്‍ ജാബിര്‍ ദുബൈ അഭിപ്രായപ്പെട്ടു. ജാമിഅ സഅദിയ്യ വാര്‍ഷിക സനദ് ദാന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദിനേന അഞ്ചു നേരങ്ങളില്‍ നടക്കുന്ന സംഘടിത നിസ്‌കാരങ്ങള്‍ വിശ്വാസി മനസുകളെ പരസ്പരം ഐക്യപ്പെടുത്തുന്നു. വ്രതാനുഷ്ഠാനവും സകാത്ത് വ്യവസ്ഥിതിയും മറ്റുള്ളവരുടെ വേദനയില്‍ പങ്കുചേരാനുള്ള അവസരം സൃഷ്ടിക്കുന്നു. വര്‍ഷം തോറും വരുന്ന ഹജ്ജ് കര്‍മ്മം ആഗോള ഐക്യത്തിന്റെ വലിയ സന്ദേശമാണ് നല്‍കുന്നത്. ധാര്‍മികതയുടെ സ്‌നേഹസന്ദേശം നല്‍കുന്ന സഅദിയ്യ പോലുള്ള സ്ഥാപനങ്ങളുടെ സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

മാനവ ഐക്യത്തിന്റെ ആഹ്വാനമാണ് ഇസ്‌ലാമിക ആരാധനകള്‍: ഡോ. സൈഫ് റാശിദ്

Keywords : Kasaragod, Deli, Jamia-Sa-adiya-Arabiya, Conference, Inauguration, Sa adiya 46th anniversary: Dr Saif Rashid statement.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia