താജുല്‍ ഉലമയുടെ സ്മരണകള്‍ നിറഞ്ഞ് സഅദിയ്യ സമ്മേളനത്തിന് കൊടി ഉയര്‍ന്നു
Feb 7, 2014, 21:02 IST
കാസര്‍കോട്: താജുല്‍ ഉലമയുടെ ദീപ്ത സ്മരണകള്‍ നിറഞ്ഞ് നിന്ന സായാഹ്നത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി സഅദിയ്യയുടെ 44-ാം വാര്‍ഷികത്തിനും ശരീഅത്ത് കോളജ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജുകളുടെ സനദ്ദാന സമ്മേളനത്തിനും തുടക്കമായി.
സ്ഥാപിതമായത് മുതല്‍ നാല് പതിറ്റാണ്ടിലേറെ കാലം സഅദിയ്യുടെ പ്രസിഡന്റായി സേവനം ചെയ്ത താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ വിയോഗത്തിന്റെ സ്മരണകള്‍ അയവിറക്കി താജുല്‍ ഉലമാ നഗറിലാണ് സമ്മേളനം നടക്കുന്നത്. വൈകിട്ട് നാല് മണിക്ക് നടന്ന താജുല്‍ ഉലമ അനുസ്മരണ സമ്മേളനത്തോടെയാണ് മൂന്ന് ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന വാര്‍ഷിക സംഗമത്തിന് ഔപചാരിക തുടക്കമായത്. ചടങ്ങ് യു എ ഇ മതകാര്യ വകുപ്പ് ഖുര്‍ആന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി അലി അബ്ദുല്ല അല്‍ റൈസ് ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നടത്തി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അനുസ്മരണ പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. എന്‍ എ നെല്ലിക്കുന്ന എം എല്‍ എ സുവനീര്‍ പ്രകാശനും കാലിക്കറ്റ് രജിസ്ട്രാര്‍ ഡോ അബ്ദുല്‍ മജീദ് , സിടി അഹ്മദ് അലി എം എല്‍ എ സി ഡി പ്രകാശനവും നിര്‍വഹിച്ചു. ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ടി സി മുഹമ്മദ് കുഞ്ഞി ഹാജി, എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, പാദൂര്‍ കുഞ്ഞാമു ഹാജി, എം സി ഖമറുദ്ദീന്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, അബ്ദുല്‍ റശീദ് സൈനി കക്കിഞ്ച, ബീരാന്‍ മുസ്ലിയാര്‍ അരിക്കോട്, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി ചാപ്പനങ്ങാടി, എം പി ഉമര്‍ സാഹിബ്, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, സി ബി ഹനീഫ മേല്‍പറമ്പ, സി അബ്ദുല്ല ഹാജി ചിത്താരി, ഹാജി ഹമീദ് ഖന്തഖ്, ലന്‍ മുഹമ്മദ് ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, ഉമര്‍ ഹാജി മടന്നൂര്‍, പാറപ്പള്ളി അബ്ദുല്‍ ഖാദിര്‍ ഹാജി, മാഹിന്‍ ഹാജി കല്ലട്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ എട്ടിക്കുളത്ത് നടന്ന താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നടുവണ്ണൂര്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ മശ്ഹൂദ് തങ്ങള്‍ എട്ടിക്കുളം, സി പി കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ പഴയ കടപ്പുറം, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, കണച്ചൂര്‍ മോണു ഹാജി , ടി സി മുഹമ്മദ് കുഞ്ഞി ഹാജി, യൂസുഫ് ഹാജി പെരുമ്പ, ഉമര്‍ ഹാജി മട്ടന്നൂര്‍, ബേക്കല്‍ അഹ്ദമ് മുസ്ലിയാര്‍, സ്വാലിപ്ഹ സഅദി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, സുലൈമാന്‍ മാസ്റ്റര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ റസാഖ് സഅദി, അബ്ദുല്‍ റസാഖ് ഹാജി മേല്‍പറമ്പ, അശ്‌റഫ് മന്ന, സുബൈര്‍ എയ്യള, നൗഷാദ് അഴിത്തല, അബ്ദുല്‍ റഹ്മാന്‍ ഹാജി മേല്‍പറമ്പ,നാസിര്‍ ബന്താട്, എം ടി പി ഇസ്മാഈല്‍, തുടങ്ങിയ പ്രമുഖര്‍ ചടങ്ങിന് എത്തിചേര്‍ന്നു. തുടര്‍ന്ന് സഅദിയ്യ മസ്ജിദില്‍ ഉള്ളാള്‍ തങ്ങളുടെ പേരില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സമസ്ത കേന്ദ്ര മുശാവറാംഗം എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കി.
രണ്ട് മണിക്ക് തളങ്കര മാലിക് ദീനാര്‍, കീഴൂര്‍ സഈദ് മുസ്ലിയാര്‍ എന്നിവിടങ്ങളിലെ സിയാറത്തിനു ശേഷം സഅദാബാദില്‍ സഅദിയ്യ സ്ഥാപകനായ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ ഖബര്‍ സിയാറത്ത് നടക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, , സയ്യിദ് അശ്‌റഫ് തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ നേതൃത്വം നല്‍കും. നാല് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങള്‍ പതാക ഉയര്‍ത്തി. അബൂദാബി മുസഫ ഐ. സി. എഫ് കമ്മിറ്റി പ്രസിദ്ധികരിച്ച നൂറുല്‍ ഉലമാ എം. എ. അബ്്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നൂറ്റാണ്ടിന്റെ പ്രകാശം എന്ന പുസ്്തകം സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രകാശനം ചെയ്തു
രാത്രി നടന്ന ജലാലിയ്യ ദിക്ര്‍ഹല്‍ഖയില്‍ ആയിരകണക്കിന് വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. ഇന്ന് താജുല്‍ ഉലമ നഗറില്‍ രാവിലെ 10 മണിക്ക് നടക്കുന്ന മീഡിയ സെമിനാര്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കാസിം ഇരിക്കൂര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് നടക്കുന്ന ഫിഖ്ഹ് സെമിനാര്‍ കോസ്‌മെറ്റോളജിയുടെ ഇസ്ലാമിക മാനം ചര്‍ച്ച ചെയ്യും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന മഹസമ്മേളനത്തോടെ സഅദിയ്യ നാല്‍പത്തിനാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തിരശീല വീഴും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read: ലഫ്. ഗവര്‍ണര്‍ കോണ്‍ഗ്രസ് ഏജന്റെന്ന് കെജരിവാള്‍
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
സ്ഥാപിതമായത് മുതല്‍ നാല് പതിറ്റാണ്ടിലേറെ കാലം സഅദിയ്യുടെ പ്രസിഡന്റായി സേവനം ചെയ്ത താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ വിയോഗത്തിന്റെ സ്മരണകള്‍ അയവിറക്കി താജുല്‍ ഉലമാ നഗറിലാണ് സമ്മേളനം നടക്കുന്നത്. വൈകിട്ട് നാല് മണിക്ക് നടന്ന താജുല്‍ ഉലമ അനുസ്മരണ സമ്മേളനത്തോടെയാണ് മൂന്ന് ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന വാര്‍ഷിക സംഗമത്തിന് ഔപചാരിക തുടക്കമായത്. ചടങ്ങ് യു എ ഇ മതകാര്യ വകുപ്പ് ഖുര്‍ആന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി അലി അബ്ദുല്ല അല്‍ റൈസ് ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നടത്തി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അനുസ്മരണ പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. എന്‍ എ നെല്ലിക്കുന്ന എം എല്‍ എ സുവനീര്‍ പ്രകാശനും കാലിക്കറ്റ് രജിസ്ട്രാര്‍ ഡോ അബ്ദുല്‍ മജീദ് , സിടി അഹ്മദ് അലി എം എല്‍ എ സി ഡി പ്രകാശനവും നിര്‍വഹിച്ചു. ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ടി സി മുഹമ്മദ് കുഞ്ഞി ഹാജി, എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, പാദൂര്‍ കുഞ്ഞാമു ഹാജി, എം സി ഖമറുദ്ദീന്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, അബ്ദുല്‍ റശീദ് സൈനി കക്കിഞ്ച, ബീരാന്‍ മുസ്ലിയാര്‍ അരിക്കോട്, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി ചാപ്പനങ്ങാടി, എം പി ഉമര്‍ സാഹിബ്, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, സി ബി ഹനീഫ മേല്‍പറമ്പ, സി അബ്ദുല്ല ഹാജി ചിത്താരി, ഹാജി ഹമീദ് ഖന്തഖ്, ലന്‍ മുഹമ്മദ് ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, ഉമര്‍ ഹാജി മടന്നൂര്‍, പാറപ്പള്ളി അബ്ദുല്‍ ഖാദിര്‍ ഹാജി, മാഹിന്‍ ഹാജി കല്ലട്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ എട്ടിക്കുളത്ത് നടന്ന താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നടുവണ്ണൂര്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ മശ്ഹൂദ് തങ്ങള്‍ എട്ടിക്കുളം, സി പി കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ പഴയ കടപ്പുറം, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, കണച്ചൂര്‍ മോണു ഹാജി , ടി സി മുഹമ്മദ് കുഞ്ഞി ഹാജി, യൂസുഫ് ഹാജി പെരുമ്പ, ഉമര്‍ ഹാജി മട്ടന്നൂര്‍, ബേക്കല്‍ അഹ്ദമ് മുസ്ലിയാര്‍, സ്വാലിപ്ഹ സഅദി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, സുലൈമാന്‍ മാസ്റ്റര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ റസാഖ് സഅദി, അബ്ദുല്‍ റസാഖ് ഹാജി മേല്‍പറമ്പ, അശ്‌റഫ് മന്ന, സുബൈര്‍ എയ്യള, നൗഷാദ് അഴിത്തല, അബ്ദുല്‍ റഹ്മാന്‍ ഹാജി മേല്‍പറമ്പ,നാസിര്‍ ബന്താട്, എം ടി പി ഇസ്മാഈല്‍, തുടങ്ങിയ പ്രമുഖര്‍ ചടങ്ങിന് എത്തിചേര്‍ന്നു. തുടര്‍ന്ന് സഅദിയ്യ മസ്ജിദില്‍ ഉള്ളാള്‍ തങ്ങളുടെ പേരില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സമസ്ത കേന്ദ്ര മുശാവറാംഗം എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കി.
![]() |
സഅദിയ്യ സമ്മേളനത്തിന് തുടക്കം കുറിച്ച് എസ് വൈ എസ് സംസ്ഥാന ട്രഷററും സഅദിയ്യ ഉപാധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതാക ഉയര്‍ത്തുന്നു |
രാത്രി നടന്ന ജലാലിയ്യ ദിക്ര്‍ഹല്‍ഖയില്‍ ആയിരകണക്കിന് വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. ഇന്ന് താജുല്‍ ഉലമ നഗറില്‍ രാവിലെ 10 മണിക്ക് നടക്കുന്ന മീഡിയ സെമിനാര്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കാസിം ഇരിക്കൂര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് നടക്കുന്ന ഫിഖ്ഹ് സെമിനാര്‍ കോസ്‌മെറ്റോളജിയുടെ ഇസ്ലാമിക മാനം ചര്‍ച്ച ചെയ്യും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന മഹസമ്മേളനത്തോടെ സഅദിയ്യ നാല്‍പത്തിനാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തിരശീല വീഴും.
![]() |
താജുല്‍ ഉലമ അനുസ്മരണം യു എ ഇ മതകാര്യ വകുപ്പ് ഖുര്‍ആന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി അലി അബ്ദുല്ല അല്‍ റൈസ് നിര്‍വഹിക്കുന്നു |
![]() |
എട്ടിക്കുളത്ത് നടന്ന താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കുന്നു |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read: ലഫ്. ഗവര്‍ണര്‍ കോണ്‍ഗ്രസ് ഏജന്റെന്ന് കെജരിവാള്‍
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752