സഅദീ പണ്ഡിത സംഗമവും പി.എ. ഉസ്താദ് അനുസ്മരണവും 21ന്
Nov 16, 2012, 19:31 IST

ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ശൈഖുനാ അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അനുസ്മരണ പ്രഭാഷണം നടത്തും. ഖാസി മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ദിക്റ് മജ്‌ലിസിന് നേത്യത്വം നല്‍കും. നാല് മണിക്ക് നടക്കുന്ന സഅദീ സംഗമം നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സഅദിയ്യ ജനറല്‍ സെക്ക്രട്ടറി സയ്യിദ് കെ. എസ്. ആറ്റകോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
പ്രിന്‍സിപ്പാള്‍ ശൈഖുനാ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്‌ബോധനം നടത്തും. മഗ്രിബ് നിസ്‌ക്കാരാനന്തരം റിയല്‍ എസ്റ്റേറ്റ് ബിസ്നസ്സ് എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ കോടമ്പുഴ ബാവ മുസ്ലിയാര്‍ ക്ലാസെടുക്കും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ.കെ. ഹുസൈന്‍ ബാഖവി വയനാട്, സ്വാലിഹ് സഅദി തളിപ്പറമ്പ, ഉബൈദുല്ലാഹി സഅദി മട്ടന്നുര്‍, മുഹമ്മദലീ സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, ഹുസൈന്‍ സഅദി കെ.സി. റോഡ്, അബ്ദുല്ലത്ത്വീഫ് സഅദി പഴശ്ശി തുടങ്ങിയവര്‍ സംമ്പന്ധിക്കും.
Keywords: Deli, Kasaragod, Jamia-Sa-adiya-Arabiya, College, Kerala, Malayalam News