Memorial | എസ് വി നടരാജൻ സ്മാരക പുരസ്കാരം ചന്ദ്രൻ കൊക്കാലിന് സമ്മാനിച്ചു
എസ് വി അശോക് കുമാർ സ്വാഗതവും സി വി സുനിൽ കുമാർ നന്ദിയും പറഞ്ഞു.
കോളിയടുക്കം: (KasargodVartha) രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ഗ്രന്ഥശാല പ്രവർത്തകനായിരുന്ന എസ് വി നടരാജന്റെ സ്മരണയിൽ സഹൃദയ സ്വയം സഹായ സംഘം രണ്ടാമത് പുരസ്‌കാര വിതരണവും അനുസ്മരണവും സംഘടിപ്പിച്ചു.
പെരുമ്പള സഹകരണ ബാങ്ക് ഹാളിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. എം മണികണ്ഠൻ അദ്ധ്യക്ഷനായി. ജീവകാരുണ്യ, രാഷ്ട്രീയ പ്രവർത്തകനായ ചന്ദ്രൻ കൊക്കാലിന് എംഎൽഎ പുരസ്‌കാരം സമ്മാനിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച എസ് വി അശോക് കുമാർ, എ വി ശ്രീധരൻ, ടി അമ്പു വറത്തോട് എന്നിവരെയും ആദരിച്ചു. പഞ്ചായത്ത് അംഗം ഇ മനോജ് കുമാർ, ടി ജാനകി, സി മണികണ്ഠൻ, ടി വിനോദ് കുമാർ, കെ കുമാരൻ, എ നാരായണൻ നായർ, എ രാഘവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
എസ് വി അശോക് കുമാർ സ്വാഗതവും സി വി സുനിൽ കുമാർ നന്ദിയും പറഞ്ഞു. തുടര്‍ന്ന്, ചന്ദ്രൻ കരുവാക്കോട് അവതരിപ്പിച്ച ജഡായു സോളോ ഡ്രാമയും അരങ്ങേറി.